റാങ്ക്‌ലിസ്റ്റ് ഉണ്ടായിട്ടും ഒഴിവുകൾ മുക്കി ജലഅതോറിട്ടി

Wednesday 03 January 2024 12:00 AM IST

തിരുവനന്തപുരം: മീറ്റർ റീഡ‌ർമാരുടെ റാങ്ക് ലിസ്റ്റിന് ഒന്നര വർഷത്തോളം കാലാവധി ഉണ്ടായിട്ടും ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ജല അതോറിട്ടി. മീറ്റർ റീഡർമാരുടെ റാങ്ക്ലിസ്റ്റ്‌ പി.എസ്.സി ഒടുവിൽ പ്രസിദ്ധീകരിച്ചത്. 2022 ആഗസ്റ്റിലാണ്. മെയിൻ ലിസ്റ്റിൽ 300 പേരും സപ്ളിമെന്ററി ലിസ്റ്റിൽ 250 പേരുമാണുള്ളത്. എന്നാൽ ഇതുവരെ നിയമനം ലഭിച്ചത് 40 പേർക്ക് മാത്രം. 2024ലെ പ്രതീക്ഷിത ഒഴിവുകൾ (ആന്റിസിപ്പേറ്ററി വേക്കൻസി)​ 2023 ഡിസംബറിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും പി.എസ്.സി പാലിച്ചിട്ടില്ല. ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

 18 ഒഴിവുകൾ

നിലവിലെ കണക്കനുസരിച്ച് സ്ഥാനക്കയറ്റത്തെ തുടർന്നുള്ള 18 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. ആദ്യമായല്ല ജലഅതോറിട്ടി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 2017 മേയ് മുതൽ 2018 ഡിസംബർ 31 വരെ 10 മീറ്റർ റീഡർമാർക്ക് മീറ്റർ ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാൽ ജലഅതോറിട്ടി ഈ പ്രൊമോഷൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല. 2023 ജനുവരി മുതൽ ഡിസംബർ വരെ ഒരു ലീവ് വേക്കൻസിയും ഒരു പ്രൊമോഷൻ വേക്കൻസിയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

 173 മീറ്റർ റീ‌ഡർമാർ മാത്രം

വാട്ടർ മീറ്ററുകളുടെ റീഡിംഗ് എടുത്ത് ബില്ല് നൽകുന്നതിന് 27 ലക്ഷം ഉപഭോക്താക്കൾക്കുമായി 173 മീറ്റർ റീഡർമാർ മാത്രമാണുള്ളത്. റാങ്ക്‌ലിസ്റ്റ് വന്നതിന് പിന്നാലെ 1,200 കുടുംബശ്രീക്കാരെ മീറ്റർ റീഡർ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. അതിനുപുറമേ തസ്തികമാറ്റം വഴിയും നിയമനങ്ങൾ നടന്നു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യുക്കേഷന്റെ ഒരുവർഷ കോഴ്സ് പാസായവരെയാണ് മീറ്റർ റീഡർമാരായി നിയമിക്കേണ്ടത്.

കെ​-​ ​സ്മാ​ർ​ട്ട് ​സേ​വ​ന​ങ്ങ​ൾ​ ​ഇ​ന്നു​ ​മു​തൽ

അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സേ​വ​ന​ങ്ങ​ൾ​ ​ഒ​രു​കു​ട​ക്കീ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​കെ​-​ ​സ്മാ​ർ​ട്ട് ​ഇ​ന്നു​മു​ത​ൽ​ ​ല​ഭ്യ​മാ​കും.​ ​സോ​ഫ്‌​റ്റ്‌​വെ​യ​റും​ ​മൊ​ബൈ​ൽ​ ​ആ​പ്ലി​ക്കേ​ഷ​നും​ ​തി​ങ്ക​ളാ​ഴ്‌​ച​ ​ലോ​ഞ്ച് ​ചെ​യ്തെ​ങ്കി​ലും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​റെ​ക്കാ​ഡ് ​വി​വ​ര​ങ്ങ​ളു​ടെ​യും​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ൾ​ ​എ​ത്തേ​ണ്ട​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മാ​പ്പിം​ഗും​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ബി​ൾ​ഡിം​ഗ് ​പെ​ർ​മി​റ്റു​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​ലൈ​സ​ൻ​സി​ക​ൾ​ക്കു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​പ​രി​ശീ​ല​നം​ ​ക​ഴി​ഞ്ഞു.​ ​അ​ക്ഷ​യ​സെ​ന്റ​റു​ക​ൾ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി. ജ​ന​ന,​ ​മ​ര​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​വ​രെ​ 5,000​ത്തി​ല​ധി​കം​ ​പേ​രാ​ണ് ​കെ​-​ ​സ്‌​മാ​ർ​ട്ട് ​മൊ​ബൈ​ൽ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ത്.​ ​ജ​ന​ന,​ ​മ​ര​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​വി​വാ​ഹ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​എ​ന്നീ​ ​അ​പേ​ക്ഷ​ക​ൾ​ ​കൃ​ത്യ​മാ​ണെ​ങ്കി​ൽ​ ​ഏ​ഴു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​രേ​ഖ​ ​ല​ഭി​ക്കും.​ 3,000​ ​സ്ക്വ​യ​ർ​ ​ഫീ​റ്റ് ​വ​രെ​യു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള​ ​പെ​ർ​മി​റ്റ് ​മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ​ ​ല​ഭ്യ​മാ​ക്കും.​ ​കെ​ട്ടി​ട​നി​കു​തി,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​തു​ട​ങ്ങി​യ​വ​ ​അ​ട​യ്ക്കാ​നും​ ​സേ​വ​നം​ ​വൈ​കി​യാ​ൽ​ ​പ​രാ​തി​ ​അ​റി​യി​ക്കാ​നു​മു​ള്ള​ ​സം​വി​ധാ​ന​വു​മു​ണ്ട്.