നവകേരളയാത്രയ്ക്ക് കരിങ്കൊടി കോലഞ്ചേരിയിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു

Wednesday 03 January 2024 12:00 AM IST

തൃപ്പൂണിത്തുറ/ കോലഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കടന്നുപോയപ്പോൾ കരിങ്കൊടികാട്ടിയ 22 യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃപ്പൂണിത്തുറ മേഖലയിൽ അറസ്റ്റിലായി. കുന്നത്തുനാട്ടിലെ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കുനേരെ പുത്തൻകുരിശിലും കോലഞ്ചേരിയിലും പ്രതിഷേധമുണ്ടായി. കുന്നത്തുനാട്ടിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം ട്രാൻസ്ജെൻഡർമാർ വേദിക്ക് പുറത്ത് കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചു.

കോൺഗ്രസിന് പിന്തുണയുമായി അന്ന രാജു, രാഗ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാലംഗസംഘത്തിന്റെ പ്രതിഷേധം. ഇവരെ അറസ്റ്റുചെയ്ത് നീക്കി. രാത്രി ഏഴരയോടെ യൂത്ത് കോൺഗ്രസിന്റെ കോലഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസ് ചിലർ തല്ലിത്തകർത്തു.

തൃപ്പൂണിത്തുറയിൽ ഇന്നലെ വൈകിട്ട് മൂന്നോടെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുൾപ്പെടെ 13പേരെ കരുതൽ തടങ്കലിലാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. അമിത്, നേതാക്കളായ ഗോപു രാധാകൃഷ്ണൻ, ദേവിപ്രിയ, ബിബിൻ കെ.സാജു, വിഷ്ണു പനച്ചിക്കൽ, ദീപക് മേനോൻ, രാഹുൽ, അനീഷ് തുടങ്ങിയവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃപ്പൂണിത്തുറയിലെ നവകേരള സദസ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കുന്നത്തുനാട്ടിലേക്ക് പോയശേഷമാണ് ഇവരെ വിട്ടയച്ചത്.

വൈകിട്ട് നാലോടെ മരടിൽ നവകേരള ബസ് കടന്നുപോയതിന് ശേഷമായിരുന്നു ആദ്യ പ്രതിഷേധം. ഇവിടെ യുവതിയടക്കം ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി.

പുത്തൻകുരിശിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാറിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും യൂത്ത്കോൺഗ്രസുകാരും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. ഏതാനും പേരെ അറസ്റ്റുചെയ്ത് നീക്കി.

പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാത്രി പുത്തൻകുരിശ് സ്റ്റേഷൻ ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അബിൻ വർക്കി എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഒമ്പതോടെ പൊലീസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

ന​വ​കേ​ര​ള​ ​സ​ദ​സി​ന് സ​മാ​പ​നം

കൊ​ച്ചി​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ന്ത്രി​സ​ഭ​യൊ​ന്നാ​കെ​ ​അ​ണി​നി​ര​ന്ന​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​സം​സ്ഥാ​ന​ത്ത് ​പൂ​ർ​ത്തി​യാ​യി.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ന്റെ​ ​മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ​മാ​റ്റി​വ​ച്ച​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​തൃ​ക്കാ​ക്ക​ര,​ ​പി​റ​വം,​ ​കു​ന്ന​ത്തു​നാ​ട് ​മ​ണ്ഡ​ലം​ ​സ​ദ​സു​ക​ളാ​ണ് ​ര​ണ്ടു​ ​ദി​വ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​യ​ത്.

തൃ​ക്കാ​ക്ക​ര,​ ​പി​റ​വം​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​തി​ങ്ക​ളാ​ഴ്ച​യും​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​കു​ന്ന​ത്തു​നാ​ട് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​യും​ ​പൂ​ർ​ത്തി​യാ​യി.​ ​പു​തി​യ​ ​മ​ന്ത്രി​മാ​രാ​യ​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​കെ.​ബി.​ ​ഗ​ണേ​ശ്കു​മാ​ർ​ ​എ​ന്നി​വ​രും​ ​സ​ദ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​കോ​ല​ഞ്ചേ​രി​ ​സെ​ന്റ് ​പീ​റ്റേ​ഴ്സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ലെ​ ​കു​ന്ന​ത്തു​നാ​ട് ​സ​ദ​സാ​യി​രു​ന്നു​ ​അ​വ​സാ​ന​ത്തേ​ത്.​ ​ന​വ​ ​കേ​ര​ള​ ​ബ​സി​ലാ​ണ് ​മ​ന്ത്രി​മാ​ർ​ ​വേ​ദി​യി​ൽ​ ​എ​ത്തി​യ​ത്.​ ​സ​ദ​സി​ന് ​ശേ​ഷം​ ​ഔ​ദ്യോ​ഗി​ക​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​മ​ട​ങ്ങി.​ ​ബ​സ് ​ക​ള​മ​ശേ​രി​യി​ലെ​ ​എ.​ആ​ർ.​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റ്റി.

പു​തി​യ​കാ​വ് ​ക്ഷേ​ത്ര​ ​മൈ​താ​ന​ത്ത് ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​സ​ദ​സി​ന് ​ശേ​ഷ​മാ​ണ് ​മ​ന്ത്രി​മാ​ർ​ ​കോ​ല​ഞ്ചേ​രി​യി​ലെ​ത്തി​യ​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​പ​രോ​ധി​ച്ച​തി​നാ​ൽ​ ​വ​ൻ​സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ങ്ങ​ൾ​ ​ര​ണ്ടി​ട​ങ്ങ​ളി​ലും​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​മ​ര​ട്,​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​കോ​ല​ഞ്ചേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വാ​ഹ​ന​ത്തി​ന് ​നേ​രെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​വീ​ശി.​ ​ഏ​താ​നും​ ​പേ​രെ​ ​പൊ​ലീ​സ് ​ക​രു​ത​ൽ​ ​ത​ട​ങ്കി​ലി​ലും​ ​വ​ച്ചി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തെ​ ​ജ​നം ത​ള്ളി​:​ ​മു​ഖ്യ​മ​ന്ത്രി

ന​വ​കേ​ര​ള​ ​സ​ദ​സ് ​ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​ആ​ഹ്വാ​നം​ ​ജ​നം​ ​ത​ള്ളി​ക്ക​ള​ഞ്ഞെ​ന്ന് ​കു​ന്ന​ത്തു​നാ​ട് ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.സ​ദ​സി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ ​ജ​ന​ക്കൂ​ട്ടം​ ​സ​ർ​ക്കാ​രി​നു​ള്ള​ ​പി​ന്തു​ണ​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​സ​മീ​പ​നം​ ​വ​ള​രെ​ ​മോ​ശ​മാ​ണ്.​ ​ത​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​യി​ലാ​ണ് ​ജീ​വി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​മ​ന​സി​ലാ​ക്ക​ണം.​ ​അ​ക്ര​മ​ത്തി​ന്റെ​യും​ ​ധി​ക്കാ​ര​ത്തി​ന്റെ​യും​ ​ശൈ​ലി​യാ​ണ​ദ്ദേ​ഹ​ത്തി​ന്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​തി​മോ​ഹ​മാ​ണ്.​ ​കേ​ര​ള​ത്തെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​ചെ​റു​വി​ര​ൽ​ ​പോ​ലും​ ​അ​ന​ക്കാ​ൻ​ ​ത​യ്യാ​റ​ല്ല.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ത്തെ​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​ന് ​യു.​ഡി.​എ​ഫ് ​കു​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.