വികസിത് ഭാരത് സങ്കല്‍പ് യാത്ര തൃപ്പൂണിത്തുറയിൽ

Tuesday 09 January 2024 1:37 AM IST
വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഗീത യാദവ് എം.പി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: വികസിത് ഭാരത് സങ്കല്പ് യാത്ര തൃപ്പൂണിത്തുറ മുനിസിപ്പൽ ഏരിയയിൽ നടത്തിയ പര്യടനം സംഗീത യാദവ് എം.പി.ഉദ്ഘാടനം ചെയ്തു.

സർക്കാർ പദ്ധതികളുടെ നേട്ടം എല്ലാവരിലും എത്തുകയെന്നത് നമ്മുടെ അവകാശമാണെന്ന് സംഗീത പറഞ്ഞു. കനറാ ബാങ്ക് റീജണൽ മേധാവി ഷിറാജ് ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. പീതാംബരൻ, അഡ്വ. പി.എൽ. ബാബു, കേന്ദ്ര ഗവൺമെന്റ് സ്റ്റാൻഡിംഗ്കൗൺസൽ കെ.എസ്. ഷൈജു, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

സങ്കൽപ് യാത്രയുടെ കരിങ്ങാച്ചിറയിലെ പര്യടനം മുനിസിപ്പൽ കൗൺസിലർ പി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വള്ളി രവി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രൂപ രാജു, പോസ്റ്റൽ ഇൻസ്‌പെക്ടർ അരുൺ പണിക്കർ എന്നിവർസംസാരിച്ചു.

വികസിത് ഭാരത് സങ്കല്‍പ് യാത്രയോടനുബന്ധിച്ച് ഉജ്ജ്വല യോജന കണക്ഷനുകൾ, പ്രധാനമന്ത്രി മുദ്ര വായ്പകൾ, പ്രധാനമന്ത്രി സ്വനിധി എന്നിവയുടെ വിതരണം, വിവിധ വകുപ്പുകളുടെ പ്രദർശനം, ക്ലാസുകൾ തുടങ്ങിയവയും നടന്നു.

Advertisement
Advertisement