ഫിലിം, ടെലിവിഷൻ & മീഡിയ കോഴ്‌സുകൾ

Tuesday 09 January 2024 12:00 AM IST

സിനിമ, ടെലിവിഷൻ രംഗത്ത് വർദ്ധിച്ചു വരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ ആവശ്യകതയ്ക്കിണങ്ങിയ കോഴ്‌സുകൾ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലും കൊൽക്കത്തയിലെ സത്യജിത്‌ റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുമുണ്ട്. ബിരുദ കോഴ്‌സുകളെ അപേക്ഷിച്ച്, ബിരുദാനന്തര കോഴ്‌സുകളാണേറെയും. പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. സൗണ്ട് റെക്കോർഡിംഗ്, സ്‌ക്രിപ്റ്റ് രചന, മാസ് മീഡിയ & കമ്മ്യൂണിക്കേഷൻ, സംവിധാനം, ആർട്ട് ആൻഡ് ഡിസൈൻ, പ്രൊഡക്ഷൻ ഡിസൈൻ, ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ മാനേജ്‌മെന്റ്, അനിമേഷൻ & വിഷ്വൽ എഫക്ട്‌സ് ഡിസൈൻ, ഫിലിം & ടെലിവിഷൻ തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. പ്രതിവർഷം 120 വിദ്യാർത്ഥികൾക്ക് വീതം അഡ്മിഷൻ ലഭിക്കും. പ്രവേശനത്തിനുള്ള ജെറ്റ് 24 പരീക്ഷാ നോട്ടിഫിക്കേഷൻ ഫെബ്രുവരിയിൽ പുറത്തിറങ്ങും. മാർച്ചിലാണ് പരീക്ഷ. www.ftii.ac.in, www.srfti.ac.in.

...............................

ഡിസൈൻ കോഴ്‌സ് പഠിക്കാം

ഡിസൈൻ കോഴ്‌സുകൾ പഠിക്കാൻ ഐ.ഐ.ടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ എന്നിവിടങ്ങളിലേക്ക് വിവിധ പ്രവേശന പരീക്ഷകളുണ്ട്. യൂസീഡ്, നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്, എൻ.ഐ.ഡി അഭിരുചി പരീക്ഷ തുടങ്ങിയവയാണവ. ഫുട്‌വെയർ ഡിസൈൻ & ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേക പരീക്ഷയുണ്ട്. ഇവയുടെ നോട്ടിഫിക്കേഷൻ ഒക്ടോബർ- ഡിസംബർ മാസത്തിൽ പുറത്തിറങ്ങി. പരീക്ഷയുടെ വിവിധ തലങ്ങളിലുള്ള ടെസ്റ്റുകൾ ഇപ്പോൾ നടന്നു വരുന്നു. ജനുവരി 21നാണ് യുസീഡ് പരീക്ഷ. എൻ.ഐ.ഡി മെയിൻ പരീക്ഷ ഏപ്രിൽ 27, 28 തീയതികളിലാണ്. ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പരീക്ഷ മേയ് 12 നാണ്. നിഫ്റ്റ് പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിനാണ്. നിരവധി ബി ഡെസ് പ്രോഗ്രാമുകളാണ് ഡിസൈൻ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്. കൂടാതെ നിഫ്റ്റിൽ ബി.എഫ് ടെക് കോഴ്‌സുമുണ്ട്. www.uceediitb.ac.in, www.admissions.nid.edu, www.fddindia.com, www.nift.ac.in.

..................................

മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസം

മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ നിരവധി കോഴ്‌സുകളുണ്ട്. പ്രിന്റ്, ടെലികാസ്റ്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ മീഡിയ കോഴ്‌സുകളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസം, ഡൽഹി, അമരാവതി, ജമ്മു, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിരവധി കോഴ്‌സുകളുണ്ട്. സി.യു.ഇ.ടി 24 വഴിയാണ് അഡ്മിഷൻ. പി.ജി ഡിപ്ലോമ ഇൻ ജേണലിസം, ഡിജിറ്റൽ മീഡിയ, റേഡിയോ & ടി.വി ജേണലിസം, അഡ്വെർടൈസിംഗ്, പബ്ലിക് റിലേഷൻസ് എന്നിവയിൽ മികച്ച കോഴ്‌സുകളുണ്ട്. www. iimc.admissions.nic.in.

Advertisement
Advertisement