എൻ.രാമചന്ദ്രൻ ദേശീയ പുരസ്കാരം ശശി തരൂരിന് സമ്മാനിച്ചു

Tuesday 09 January 2024 4:52 AM IST

തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം ഡോ. ശശിതരൂർ എം.പിക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സരോദ് സംഗീത വിദ്വാൻ ഉസ്താദ് അംജദ് അലിഖാൻ പ്രശസ്തി പത്രം കൈമാറി.

ഇന്നലെ വൈകിട്ട് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ പ്രസംഗിച്ചു. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.ബി. ഷാജി പ്രശസ്തിപത്രം വായിച്ചു. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപുരവി സമ്മാനിച്ചു. ശശിതരൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ നന്ദിയും പറഞ്ഞു.

ത​രൂ​രി​നെ​ ​തോ​ൽ​പ്പി​ക്കാൻ ക​ഴി​യി​ല്ല​ ​:​ഒ.​രാ​ജ​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​പൊ​തു​വേ​ദി​യി​ൽ​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​യെ​ ​പു​ക​ഴ്ത്തി​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​മു​തി​ർ​ന്ന​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​ഒ.​രാ​ജ​ഗോ​പാ​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ടു​ത്ത​ ​കാ​ല​ത്ത് ​മ​റ്റൊ​രാ​ൾ​ക്ക് ​അ​വ​സ​ര​മു​ണ്ടാ​വു​മോ​ ​എ​ന്ന് ​സം​ശ​യ​മാ​ണെ​ന്നും​ ​ത​രൂ​രി​ന്റെ​ ​സേ​വ​നം​ ​ഇ​നി​യും​ ​ല​ഭ്യ​മാ​വ​ട്ടെ​യെ​ന്ന് ​പ്രാ​ർ​ത്ഥി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പു​ര​സ്കാ​ര​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​രാ​ജ​ഗോ​പാ​ൽ. 2014​ലെ​ ​ലോ​ക് ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​രൂ​രി​ന്റെ​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​രാ​ജ​ഗോ​പാ​ൽ.​ ​ശ​ശി​ ​ത​രൂ​രി​ന്റെ​ ​മ​ഹി​മ​ ​ലോ​കം​ ​അം​ഗീ​ക​രി​ച്ച​താ​ണ്.​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​വ​രെ​ ​പോ​കാ​ൻ​ ​യോ​ഗ്യ​ത​യു​ണ്ടാ​യ​ ​ആ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രു​ടെ​ ​മ​ന​സി​നെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞു.​ ​അ​തു​ ​കൊ​ണ്ടാ​ണ് ​വീ​ണ്ടും​ ​വീ​ണ്ടും​ ​അ​ദ്ദേ​ഹം​ ​ജ​യി​ക്കു​ന്ന​തെ​ന്നും​ ​രാ​ജ​ഗോ​പാ​ൽ​ ​വി​ശ​ദ​മാ​ക്കി.​ ​പ്ര​സം​ഗം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​രാ​ജ​ഗോ​പാ​ലി​ന്റെ​ ​പാ​ദം​ ​തൊ​ട്ടു​ ​വ​ന്ദി​ച്ചാ​ണ് ​ശ​ശി​ത​രൂ​ർ​ ​ആ​ദ​ര​വ് ​കാ​ട്ടി​യ​ത്.