വ്യാപാരിയുടെ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി

Tuesday 09 January 2024 12:48 AM IST

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതിയിൽ അപേക്ഷ നൽകി. ഇന്നു പരിഗണിക്കും. പ്രതികൾ മോഷ്ടിച്ച ഹാർഡ് ഡിസ്ക്, സി.സി.ടി.വി ക്യാമറ തുടങ്ങിയവ കണ്ടെടുക്കാനുണ്ട്. കഴിഞ്ഞ 30നാണ് മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. തെങ്കാശി സ്വദേശി മുരുകൻ (42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ഹാരിബ് (30), വലഞ്ചുഴി ജമീലാ മൻസിലിൽ നിയാസ് (32) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മുത്തുകുമാരനെ (30) പിടികൂടാനായില്ല. ഹാർഡ് ഡിസ്കും ക്യാമറകളും ഒളിപ്പിച്ചത് നിയാസാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Advertisement
Advertisement