കേരളസർവകലാശാല പിഎച്ച്.ഡി രജിസ്‌ട്രേഷൻ

Wednesday 10 January 2024 12:00 AM IST

പിഎച്ച്.ഡി. രജിസ്‌ട്രേഷന് ജിയോഗ്രഫി വിഷയത്തിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 15 വരെ www.research.keralauniversity.ac.inൽ അപേക്ഷകൾ സമർപ്പിക്കാം.


പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു

എട്ടാം സെമസ്റ്റർ ബി.ടെക്. 2013 സ്‌കീം (സപ്ലിമെന്ററി/ സെഷണൽ ഇംപ്രൂവ്‌മെന്റ് ആൻഡ് U.C.E.K യുടെ സപ്ലിമെന്ററി 2017 അഡ്മിഷൻ വരെ) 15 ന് നടത്താനിരുന്ന പരീക്ഷ, ജനുവരി 19ലേക്ക് മാറ്റി.


വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 15ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ BLISc പരീക്ഷയുടെ S (LIS – B44 – Library Classification) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 24 ലേക്ക് മാറ്റി.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്, എം.എസ്‌സി ജിയോളജി (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷിക്കണം. റഗുലർ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ
സ്വീകരിക്കുകയുള്ളൂ.

പ്രാക്ടിക്കൽ/വൈവ-വോസി

രണ്ടാം സെമസ്റ്റർ സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18, 19, 22, 23 തീയതികളിൽ നടത്തും.


വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ മലയാളം (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2020 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി 23, 24 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് നടത്തും.


അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ.) (315) പരീക്ഷയുടെ വൈവ വോസി 16 മുതൽ നടത്തും.

ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്‌സ് പരീക്ഷയുടെ BM 1544 – Internship Project മായി ബന്ധപ്പെട്ട വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


സൂക്ഷ്മപരിശോധന

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി.,
(SLCM) (2021 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള
വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ
ഹാൾടിക്കറ്റുമായി 10, 11, 12 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. X (പത്ത്)
സെക്ഷനിൽ ഹാജരാകണം.


എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ജനുവരി 10, 11, 12
തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. X (പത്ത്) സെക്ഷനിൽ ഹാജരാകണം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ
പ​യ്യ​ന്നൂ​ർ​ ​ക്യാ​മ്പ​സി​ലെ​ ​ജ്യോ​ഗ്ര​ഫി​ ​പ​ഠ​ന​വ​കു​പ്പി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​ഇ​ൻ​ ​ജി​യോ​ ​ഇ​ൻ​ഫോ​മാ​റ്റി​ക്സ് ​ഫോ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​പ്ലാ​നിം​ഗ് ​പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 11​ന് ​ന​ട​ക്കും.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​എ​ത്തി​ച്ചേ​ര​ണം.


പ്രാ​യോ​ഗി​ക​ ​/​വാ​ചാ​ ​പ​രീ​ക്ഷ​കൾ
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​ഡി.​എ​ൽ.​ഡി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ളി​മെ​ന്റ​റി​)​ ​പ്രാ​യോ​ഗി​ക​ ​/​വാ​ചാ​ ​പ​രീ​ക്ഷ​ക​ൾ​ ​തൃ​ക്ക​രി​പ്പൂ​ർ​ ​ഫാ​പ്പി​ൻ​സ് ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​ബി​ഹേ​വി​യ​ർ​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ 18,19​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ടെ​ക്‌​ഫെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​സാ​ങ്കേ​തി​ക​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ടെ​ക്‌​ഫെ​സ്റ്റും​ ​കേ​ര​ള​ ​സാ​ങ്കേ​തി​ക​ ​കോ​ൺ​ഗ്ര​സും​ ​ഫെ​ബ്രു​വ​രി​ 16,​ 17,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ല​ക്കാ​ട് ​അ​ഹ​ല്യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ,​ ​ബി.​ടെ​ക്,​ ​എം.​ടെ​ക്,​ ​പി​ ​എ​ച്ച്.​ഡി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധാ​വ​ത​ര​ണം​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​സ്കൂ​ൾ​-​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​പ്ര​വേ​ശി​ക്കാം.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സി​ന്
വി.​സി​മാ​രു​ടെക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ത്ത് ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സ് ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​ടെ​ ​മോ​ണി​റ്റ​റിം​ഗ് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ന്റെ​ ​ഗ​വേ​ണിം​ഗ് ​ബോ​ഡി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
കോ​ഴ്സു​ക​ളു​ടെ​ ​ന​ട​ത്തി​പ്പ് ​സം​ബ​ന്ധി​ച്ച​ ​റി​പ്പോ​ർ​ട്ട് ​കൗ​ൺ​സി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​അം​ഗീ​ക​രി​ച്ചു.​ ​കേ​ര​ള​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​ഹ​ബ്ബാ​ക്കി​ ​മാ​റ്റു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​'​സ്റ്റ​ഡി​ ​ഇ​ൻ​ ​കേ​ര​ള​'​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ഉ​ച്ച​കോ​ടി​ ​സം​ഘ​ടി​പ്പി​ക്കും.
മ​ന്ത്രി​യും​ ​കൗ​ൺ​സി​ൽ​ ​ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ​ ​ആ​ർ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​ ​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ,​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​രാ​ജ​ൻ​ ​വ​റു​ഗീ​സ്,​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രാ​യ​ ​പ്രൊ​ഫ.​ ​ബി​ജോ​യ് ​ന​ന്ദ​ൻ,​ ​പ്രൊ​ഫ.​ ​സി.​ടി.​ ​അ​ര​വി​ന്ദ് ​കു​മാ​ർ,​ ​പ്രൊ​ഫ.​ ​എം.​ ​കെ​ ​ജ​യ​രാ​ജ്,​ ​പ്രൊ​ഫ.​ ​പി.​ജി.​ ​ശ​ങ്ക​ര​ൻ,​ ​പ്രൊ​ഫ.​ ​എം.​ ​വി​ ​നാ​രാ​യ​ണ​ൻ,​ ​ഡോ.​ ​ബി.​ ​അ​ശോ​ക്,​ ​ഡോ.​ ​കെ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ,​ ​മു​ബാ​റ​ക് ​പാ​ഷ,​ ​പ്രൊ​ഫ.​ ​സ​ജി​ ​ഗോ​പി​നാ​ഥ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement