ഇന്ത്യയ്ക്ക് തോൽവി, പരമ്പര ഓസീസിന്

Wednesday 10 January 2024 9:13 AM IST

മുംബയ്: നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ വനിതാ ട്വന്റി-20 പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ നവി മുംബയിലെ ഡി വൈ പാട്ടീൽ സ്പോർട്സ് അക്കാഡമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (149/3). ഓപ്പണർമാരായ ക്യാപ്ടൻ അലിസ ഹീലി(38 പന്തിൽ55), ബെത്ത് മൂണി (പുറത്താകാതെ 52) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഓസീസ് വിജയത്തിന് അടിത്തറയായത്. ഇന്ത്യയ്ക്കാിയി പൂജ വസ്ട്രാക്കർ 2 വിക്കറ്റ് വീഴ്ത്തി.

റിച്ച ഘോഷാണ് (34) ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിനായി അന്നബെൽ സതർലാൻഡ്, ജോർജിയ വാർഹാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement
Advertisement