സർദാർ കെ.എം.പണിക്കർ അനുസ്മരണ പ്രഭാഷണം

Tuesday 16 January 2024 1:13 AM IST
സർദാർ കെ.എം.പണിക്കർ

കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി സഹകരിച്ച് കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ സർദാർ കെ.എം. പണിക്കർ അനുസ്മരണ ച

ടങ്ങ് സംഘടിപ്പിക്കും. 'ദി മാരിടൈം ലെഗസി ഒഫ് സർദാർ.കെ.എം. പണിക്കർ ആൻഡ് ഇന്ത്യൻ മാരിടൈം ഐഡന്റിറ്റി' എന്ന പേരിലുള്ള അനുസ്മരണ പ്രഭാഷണം ജനുവരി 17 ബുധനാഴ്ച കൊച്ചി എം.ജി റോഡിലുള്ള ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് നടക്കുന്നത്.

ദക്ഷിണ നേവൽ കമാൻഡിന്റെ മുൻ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള, പി.വി.എസ്.എം, എ.വി.എസ്.എം, എൻ.എം, വി.എസ്.എം (റിട്ട), ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മുൻ ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എം.പി. മുരളീധരൻ, എ.വി.എസ്.എം ആൻഡ് ബി.എ.ആർ,എൻ.എം (റിട്ട.) എന്നിവർ സംസാരിക്കും.