ജന്മം
Sunday 21 January 2024 2:31 AM IST
കാലമേ മാറാമോ ഇന്നൊന്നെനിക്കായി വേനൽ മാറി, മഴ ചാറാമോ നിന്നോമൽ കൈകളാൽ എന്നെത്തലോടി തനുവും മനവും കുതിർക്കാമോ, കിളിർക്കാനായി
മുറ്റത്തെ പൂമരച്ചില്ലയിൽ നിന്നു നീ അടർത്തിയ പൂവൊന്നു ചൂടിക്കാമോ ആർദ്രമായ് ഇന്നെൻ കാതിൽ തലോടി നിൻ ചിരിക്കിലുക്കം കേൾപ്പിക്കാമോ, ഉണരാനായി
കണ്ണീർ വരച്ചൊരാ കൺമഷിച്ചിത്രങ്ങൾ കവിളിൽ നിന്നൊന്നു മായ്ക്കാമോ വിണ്ടുപിളർന്നൊരാ ചുണ്ടിണയ്ക്കുള്ളിൽ ഒന്നുചെന്നെന്നിൽ ലയിക്കാമോ, പുനർജ്ജനിക്കാനായി