സന്നദ്ധ സേവക സംഗമം 

Thursday 18 January 2024 10:47 PM IST

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലമായി നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനവും സ്വാന്തന സന്നദ്ധ സേവക സംഗമവും സെമിനാറും സംഘടിപ്പിച്ചു. പാലിയേറ്റിവ് ചെയർമാൻ ഡോ.നിലാർ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങ് എംഎൽ.എ നജീബ് കാന്തപുരം ഉൽഘാടനം ചെയ്തു. പൊതുസമൂഹത്തിന്റെ പങ്ക് പാലിയേറ്റീവ് പരിചരണത്തിൽ എന്ന വിഷയത്തിലുള്ള ബോധവൽക്കരണ സെമിനാറിൽ അൽഷിഫ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.യഹിയ, ഡോ.വി.യു.സീതി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു, ഐ.എം.എ പ്രസിഡന്റ് ഡോ.ഷാജി ഗഫൂർ, ഡോ.ആശിഷ് നായർ എന്നിവർ നേതൃത്വം നൽകി. കുറ്റിരി മാനുപ്പ, പി.ടി.എസ് മൂസു, യൂസഫ് രാമപുരം, എ.വി.മുസ്തഫ, പി.പി.സൈതലവി ,നദീറ ഹമീദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement