കൊലക്കേസ് പ്രതിയെ പിടികൂടി

Friday 19 January 2024 12:58 AM IST

തിരുവല്ല: തിരുനെൽവേലിയിൽ നടന്ന കൊലക്കേസിലെ പ്രതിയെ ഒളിവിൽ കഴിഞ്ഞ പെരിങ്ങരയിലെ ബന്ധുവീട്ടിൽ നിന്നും പുളിക്കീഴ് പൊലീസ് പിടികൂടി. തിരുനെൽവേലി കെ.ടി.സി സിറ്റിയിൽ സുരുളി രാജനെ (50) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ തിരുനെൽവേലി പാളയം കോട്ട മന്നപ്പടൈ വീട്ടിൽ പ്രകാശ് കുമാർ (45) ആണ് പിടിയിലായത്. പെരിങ്ങര കോസ്മോസ് ജംഗ്ഷന് സമീപത്തെ ബന്ധുവീട്ടിൽ നിന്നുമാണ് തമിഴ്നാട് പൊലീസ് അടങ്ങുന്ന പ്രത്യേകസംഘം ഇന്നലെ പുലർച്ചെയോടെ പ്രകാശിനെ വീടുവളഞ്ഞു പിടികൂടിയത്. ഡിസംബർ ആറിന് തിരുനെൽവേലിയി​ൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സുരുളി രാജനെ കാർ തടഞ്ഞുനിർത്തിയശേഷം പ്രകാശ് കുമാർ അടങ്ങുന്ന ഏഴംഗസംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisement
Advertisement