അബ്കാരി കേസിലെ പ്രതിയെ വെറുതെ വിട്ടു

Friday 19 January 2024 1:41 AM IST

കൊല്ലം: കോവിഡ് വ്യാപന സമയത്ത് സ്വന്തം വീട്ടിൽ ചാരായം വാറ്റി എന്ന കുറ്റം ആരോപിച്ച് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മൺറോതുരുത്ത് പട്ടംതുരുത്ത് വെസ്റ്റ് വാർഡിൽ ഉല്ലാസ് ഭവനത്തിൽ ഉല്ലാസിനെ കുറ്റക്കാരനല്ലെന്നു കണ്ട് കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജ് അരുൺ എം.കുരുവിള വെറുതെ വിട്ടു. പ്രതിയുടെ വീട്ടിൽ നിന്നു 6 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും കണ്ടെടുത്തു എന്നും എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെട്ടുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ഷൈൻ എസ്. മൺറോതുരുത്ത്, അജയ് കോയിവിള എന്നിവർ ഹാജരായി.

Advertisement
Advertisement