''ഇന്ന് കണ്ട രണ്ടുചിത്രങ്ങൾ, യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം''

Tuesday 23 January 2024 7:06 AM IST

അയോദ്ധ്യയിലേയും കേരളത്തിലെ ജഡായുപ്പാറയിലേയും രണ്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ''ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം''. എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.

''ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം. രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യമെന്നുമാത്രം പറയാനാവും. ഒരു ചിത്രം നമ്മുടെ ജഡായുപ്പാറയിൽനിന്നായതുകൊണ്ടുള്ള കൗതുകം പങ്കുവെക്കാതിരിക്കാനാവില്ല''.

 

ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു...

Posted by K Surendran on Monday, 22 January 2024

ഇതിഹാസപ്രസിദ്ധമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ലോകമെങ്ങുമുള്ള ശ്രീരാമഭക്തർക്ക് സായുജ്യമായി. പുരാേഹിതരുടെ കണ്ഠങ്ങളിൽ നിന്ന് വേദമന്ത്രങ്ങളും ക്ഷേത്രസന്നിധിയിൽ ശ്രീരാമസ്തുതികളും മംഗളവാദ്യങ്ങളും മുഴങ്ങിയ ഭക്തിസാന്ദ്രമായ അഭിജിത് മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന യജമാനനായി ശ്രീരാമപാദങ്ങളിൽ താമരപ്പൂവ് അർപ്പിച്ചു. അപ്പോൾ സമയം ഉച്ചയ്ക്ക് 12.32. തൊട്ടടുത്ത നിമിഷം ക്ഷേത്രവളപ്പിലും അയോദ്ധ്യാനഗരത്തിലെമ്പാടും സ്ഥാപിച്ചിരുന്ന കൂറ്റൻ സ്ക്രീനുകളിൽ ദേവന്റെ മിഴിദൃശ്യങ്ങൾ തെളിഞ്ഞു. സർവാലങ്കാര വിഭൂഷിതനായി, കിരീടധാരിയായി, കോദണ്ഡ വില്ലുമേന്തി പുഞ്ചിരി തൂകുന്ന ഭഗവാന്റെ പൂർണരൂപവും പുറംലോകത്തിന് ദർശിക്കാനായി. വ്യോമസേനാ ഹെലികോപ്ടർ വട്ടമിട്ട് പറന്ന് ക്ഷേത്രത്തിനു മുകളിലും അയോദ്ധ്യാ നഗരത്തിലെമ്പാടും പുഷ്പവൃഷ്ടി നടത്തി.

Advertisement
Advertisement