'ഈ വീഡിയോ ലൈക്ക് ചെയ്യാതെ നിങ്ങൾക്ക് പോകാനാകില്ല, ജയ് ശ്രീറാം; ചർച്ചയായി കൊച്ചുമിടുക്കിയുടെ വീഡിയോ

Tuesday 23 January 2024 2:25 PM IST

വലിയൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് ശ്രീരാമ ഭക്തർ. രാജ്യം മുഴുവൻ ഉറ്റുനോക്കിയ പ്രാണപ്രതിഷ്ഠ ചടങ്ങ് ഇന്നലെയായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാന യജമാനനായി ശ്രീരാമപാദങ്ങളിൽ താമരപ്പൂവ് അർപ്പിച്ചു.

കൂടാതെ രജനികാന്ത്, കങ്കണ, ആലിയ ഭട്ട് അടക്കുമുള്ള വൻ താരനിരയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആയോദ്ധ്യയുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ഒരു കൊച്ചുപെൺകുട്ടിയുടെ മനോഹരമായ വീഡിയോയുമുണ്ട്.

മനോഹരമായി രാമഭക്തി ഗാനം ആലപിക്കുകയാണ് പെൺകുട്ടി. 'റാം ആയേഖ' എന്ന ഗാനമാണ് കുട്ടി ആലപിക്കുന്നത്. 'ഈ വീഡിയോ ലൈക്ക് ചെയ്യാതെ നിങ്ങൾക്ക് പോകാനാകില്ല, ജയ് ശ്രീറാം'- എന്ന അടിക്കുറിപ്പോടെ എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. കുട്ടി മനോഹരമായി പാടുന്നുണ്ടെന്നും,​ ക്യൂട്ട് വീഡിയോയാണെന്നുമൊക്കെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.