ആർ. ജെ. ഡി വടകര പാർലമെന്റ് കൺവെൻഷൻ ഫെബ്രുവരി 22ന് വടകരയിൽ

Wednesday 24 January 2024 12:38 AM IST
ആർ. ജെ. ഡി

വടകര: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെയും എൽ.ഡി.എഫിനെയും ശക്തിപെടുത്തുന്നതിന്റെ ഭാഗമായി വടകര പാർലിമെന്റ് കൺവെൻഷൻ ഫെബ്രുവരി 22ന് വടകര ടൗൺ ഹാളിൽ നടത്താൻ ആർ.ജെ.ഡി പാർലമെന്റ് മേഖലയിലെ പാർട്ടി നേതൃ യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ അദ്ധ്യഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മനയത്ത് ചന്ദ്രൻ, ഇ. പി. ദാമോദരൻ. കെ.പി. ചന്ദ്രൻ. ഉഷ രായരോത്. ഒ.പി. ഷീജ, എം. പി. ശിവാനന്ദൻ. എടയത്ത് ശ്രീധരൻ, സി.പി. രാജൻ. ജെ.എൻ. പ്രേംഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി.പി. രാജൻ, എ.ടി. ശ്രീധരൻ, രവീന്ദ്രൻ കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement