ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല

Wednesday 24 January 2024 12:44 AM IST

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന രംഗത്ത് അധിക പണം അനുവദിച്ച് മികച്ച വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കാൻ കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

സ്ഥലപരിമിതിയാണ് കോവളം ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. പുതിയ സംരംഭം തുടങ്ങുമ്പോൾ അനുമതികൾ, ലൈസൻസുകൾ എന്നിവ ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് മറ്റൊരു പ്രശ്നം. ലൈസൻസുകളുടെയും അനുമതികളുടെയും എണ്ണം കുറച്ച് ഏകജാലക സംവിധാനത്തിലൂടെ ബിസിനസ്ആരംഭിക്കാനുള്ള അന്തരീക്ഷം ഒരുക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകണം. ആഭ്യന്തര യാത്രകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാണ് ടൂറിസം സംരംഭകരുടെ മറ്റൊരു ആവശ്യം.

Advertisement
Advertisement