അപേക്ഷ ക്ഷണിച്ചു

Tuesday 23 January 2024 11:04 PM IST


പന്തളം: ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് പന്തളം മുനിസിപ്പാലിറ്റിയിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലും പാസാകാത്തവർക്ക് ഹെൽപ്പർ തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 01/01/2024 ൽ 18 നും 46 നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. അപേക്ഷാ ഫാറം പന്തളം ഐ സി ഡി എസ് ഓഫീസ്, കുടുംബശ്രീ ഹെൽപ് ഡസ്‌ക് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

Advertisement
Advertisement