മയക്കുമരുന്ന് കേസിൽ യുവാവ് അറസ്റ്റിൽ
അഞ്ചൽ: മാരക മയക്ക് മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. കുളത്തുപ്പുഴ ഏഴംകുളം സ്വദേശി നിജിൻ ജയപ്രകാശ് (28) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഇതോടെ ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. എൽ.എസ് .ഡി സ്റ്റാമ്പുമായി കഴിഞ്ഞ ജനുവരി അവസാനം
അഞ്ചൽ ആലകുന്നിൽ വിളയിൽ വീട്ടിൽ അൽസാബിത്തിനെ കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പിടികൂടിയിരുന്നു.
അൽസാബിത്തിനെ ചോദ്യം ചെയ്തതിലാണ് പിന്നീട് ഈ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകുന്നത്. കഴിഞ്ഞ ആഴ്ച പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വിഷ്ണുവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരിന്നു. കേസിലെ ഒന്നാം പ്രതിയായ അഞ്ചൽ സ്വദേശി അൽ സാബിത്തിന് മയക്കമരുന്ന് വാങ്ങാൻ സാമ്പത്തികം നൽകി സഹായിച്ച കുറ്റത്തിനാണ് നിജിൻ ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ അബ്ദുൾ മനാഫ് ,എസ്.പ്രജീഷ് കുമാർ , സി.പി.ഒമാരായ സജു , വിനോദ് , അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.