സ്വാമി സച്ചിദാനന്ദ സരസ്വതി അന്തരിച്ചു
Thursday 25 January 2024 4:27 AM IST
കോട്ടയം: പാറമ്പുഴ പാലമുറി ചിന്മയാശ്രമ മഠാധിപതി സ്വാമി സച്ചിദാനന്ദ സരസ്വതി (71) അന്തരിച്ചു. സംസ്‌കാരം ആശ്രമവളപ്പിൽ നടത്തി. പഠനത്തിനുശേഷം മുംബയിൽ ജോലി ചെയ്യവെ സ്വാമി ചിന്മയാനന്ദയുടെ പ്രഭാഷണത്തിൽ ആകൃഷ്ടനായി സന്യാസം സ്വീകരിച്ചു. അൻപത് വർഷത്തിലേറെയായി ആയിരക്കണക്കിന് പേർക്ക് ഭാഗവതവും മറ്റ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പകർന്നു നല്കി. ചിന്മയ മിഷൻ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു സ്വാമിയെന്ന് മിഷൻ പ്രസിഡന്റ് എൻ.രാജഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.