എറണാകുളത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, മൃതദേഹം ട്രാക്കില്‍

Sunday 28 January 2024 11:33 PM IST

കൊച്ചി: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീമൂലനഗരം പുള്ളിയില്‍ വീട്ടില്‍ ദിലീപ് (38) ആണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്താവളത്തിന് സമീപമുള്ള വിഐപി റോഡിലെ പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് ദിലീപിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പ്രീപെയിഡ് ടാക്‌സി കൗണ്ടറിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ദിലീപ്.

വേലായുധന്‍, സുമതി എന്നിവരാണ് മാതാപിതാക്കള്‍. ദിലീപിന്റെ ഭാര്യ ശരണ്യ ബാങ്ക് ഉദ്യോഗസ്ഥയാണ്. മകന്‍ ആദിശ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി.