ഒന്നിലധികം ഭർത്താക്കന്മാർ; ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒന്നിലധികം അച്ഛന്മാർ ഉണ്ടാകാനായി കിടപ്പറയിലെ പരീക്ഷണം

Monday 29 January 2024 12:14 PM IST

ഓരോ നാട്ടിലും അല്ലെങ്കിൽ ഓരോ മതത്തിലുമുള്ള ആചാരങ്ങൾ തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്. വിവാഹത്തിലും ദാമ്പത്യ ജീവിതത്തിലുമൊക്കെ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ പ്രകടമാണ്. ഒന്നിലധികം ഭാര്യമാരുള്ള നിരവധി പുരുഷന്മാരുണ്ട്. എന്നാൽ ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീകൾ താരതമ്യേന കുറവാണ്.


ഒരു സ്ത്രീ ഒരേ സമയം രണ്ടോ അതിലധികമോ ഭർത്താക്കന്മാർക്കൊപ്പം ജീവിക്കുന്നതിനെ പോളിയാൻഡ്രി എന്നാണ് പറയുന്നത്. പോളിയാൻഡ്രി നിയമവിധേയമായ ചില നാടുകളുണ്ട് ഈ ലോകത്ത്.


ചൈനയുടെയും ഇന്ത്യയുടെയും വടക്കൻ ഭാഗങ്ങളിൽ ടിബറ്റിലെ ജനങ്ങൾക്കിടയിൽ പോളിയാൻഡ്രി ഉണ്ട്. സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ശാരീരിക ബന്ധം പോലും എല്ലാവർക്കും തുല്യം. ഇതിലൂടെ കുട്ടിക്ക് ഒന്നിൽക്കൂടുതൽ പിതാവുണ്ടാകുമെന്ന വിശ്വാസവും ഇവർക്കുണ്ട്.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ് പോളിയാൻഡ്രി കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. പൂർവിക സ്വത്തുക്കൾ പങ്കിടാതിരിക്കാനുള്ള ഒരു ഉപാധിയായിട്ടുകൂടിയാണ് ഇവർ പോളിയാൻട്രിയെ കാണുന്നത്.

കെനിയയിലെ മസായ് ജനവിഭാഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2013 ഓഗസ്റ്റിൽ രണ്ട് പുരുഷന്മാർ തങ്ങൾ സ്‌നേഹിക്കുന്ന സ്ത്രീക്ക് ഭർത്താക്കന്മാരായി. അന്ന് ഇത് വലിയ വാർത്തയായിരുന്നു. ഉത്തരേന്ത്യയിലെ ജൗൻസർബവാർ മേഖലയിലെ പഹാരികളിൽ പോളിയാൻഡ്രി വ്യാപകമാണ്. കൂടാതെ ഹിമാചലിലെ കിന്നൗറിലും ഉണ്ടെന്നാണ് വിവരം.

Advertisement
Advertisement