എൽ എൽ.ബി ഫീസ് റീഫണ്ട്
തിരുവനന്തപുരം: എൽ എൽ.ബി പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471 - 2525300
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്ന് സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുമുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമും www.dme.kerala.gov.in ൽ. നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
തീറ്റപ്പുൽ കൃഷി സമഗ്ര പരിശീലനം
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ 30, 31 തീയതികളിൽ തീറ്റപ്പുൽ കൃഷി സമഗ്ര പരിശീലനം നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8113893153/ 9633668644 ൽ ബന്ധപ്പെടണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം.
പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണു പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്റും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും. താത്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം ഫെബ്രുവരി 17നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/8714269861.
വിദ്യാർത്ഥികൾക്ക്
ചെറുകഥാ മത്സരം
ചിറയിൻകീഴ്: സാഹിത്യ, സാംസ്കാരിക കൂട്ടയ്മയായ `വിളക്ക്' ഇരുന്നൂറ് ചർച്ചകൾ പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ചെറുകഥ രചനാ മത്സരം നടത്തുന്നു. രചനകൾകോളേജ് ഐഡന്റിറ്റി കാർഡിന്റെ കോപ്പി സഹിതം മാർച്ച് 10ന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം. വിലാസം: സജീവ് മോഹൻ.എം, കൺവീനർ, വിളക്ക്, കടകം പി.ഒ, ചിറയിൻകീഴ്, തിരുവനന്തപുരം-695304
പ്രൊഫ.എം.വി. പൈലി
പുരസ്കാരത്തിന്
നാമനിർദ്ദേശം ക്ഷണിച്ചു
കൊച്ചി: രാജ്യത്തെ പ്രഗത്ഭ അദ്ധ്യാപകന് കൊച്ചി സർവകലാശാല നൽകുന്ന പ്രൊഫ.എം.വി. പൈലി പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈസ് ചാൻസലർമാർ, പ്രൊഫസർമാർ, പ്രശസ്ത വ്യക്തികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്ക് ഫെബ്രുവരി 23 വരെ നാമനിർദ്ദേശം സമർപ്പിക്കാം. https://forms.gle/ySekVEeG9Az1ZK6P9. വിവരങ്ങൾക്ക്: 0484- 2862366, idqc@cusat.ac.in.
കർഷകത്തൊഴിലാളി ക്ഷേമനിധിഅംഗത്വം പുനഃസ്ഥാപിക്കാം
തിരുവനന്തപുരം:കേരള കർഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 24 മാസത്തിൽ കൂടുതൽ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് കാലപരിധി ഇല്ലാതെ അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം 31വരെ നീട്ടി. കുടിശികവരുത്തിയ ഓരോവർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ് പൂർത്തിയാക്കിയവർക്ക് അവസരമില്ല. അംഗങ്ങൾ ആധാർകാർഡിന്റെ പകർപ്പുമായി എത്തണം. ഫോൺ: 9746822396, 7025491386, 0474 2766843, 2950183.
ആധാരമെഴുത്തുകാർക്ക്50,000 രൂപ
ചികിത്സാസഹായം
തിരുവനന്തപുരം:ക്ഷേമനിധി ബോർഡിൽ അംഗമായ ആധാരമെഴുത്തുകാർ,പകർപ്പെഴുത്തുകാർ,സ്റ്റാമ്പ് വെണ്ടർമാർ എന്നിവർക്ക് ചികിത്സാസഹായമായി 50000രൂപ വരെ നൽകാൻ വിജ്ഞാപനമായി. ക്ഷേമനിധി ബോർഡ് നിയമത്തിൽ ഇൗയിടെ വരുത്തിയ ഭേദഗതിപ്രകാരമാണിത്. നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇൗ സാഹായം.ഹാജരാക്കുന്ന ചികിത്സാബില്ലുകളുടെ അടിസ്ഥാനത്തിലായിരിക്കും.അൻപതിനായിരം രൂപയോ, ബിൽതുകയോ ഏതാണോ കുറവ് അതാണ് അനുവദിക്കുക.സർക്കാർ ആശുപത്രികൾക്ക് പുറമെ സംസ്ഥാന ആരോഗ്യ ഏജൻസി വഴി നടപ്പാക്കുന്ന കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തുന്ന ചികിത്സയ്ക്കും സഹായം ലഭിക്കും. കൂടാതെ അടച്ച വരിസംഖ്യയ്ക്ക് ആനുപാതികമായി വിരമിക്കൽ ആനുകൂല്യം നൽകാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.