സ്പെയിനിൽ തിളങ്ങി കേരള ടൂറിസം

Tuesday 30 January 2024 12:45 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സ്പെ​യി​നി​ലെ​ ​മാ​‌​ഡ്രി​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ഫി​ടൂ​ർ​ ​ടൂ​റി​സം​ ​മേ​ള​യി​ലെ​ ​കേ​ര​ള​ ​ടൂ​റി​സം​ ​പ​വ​ലി​യ​ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം.​ 'എ​ന്നും​ ​മാ​സ്മ​രി​ക​ ​ദി​ന​ങ്ങ​ൾ" ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ലാ​ണ് ​പ​വ​ലി​യ​ൻ​ ​ഒ​രു​ക്കി​യ​ത്.
കേ​ര​ള​ത്തി​ലേ​ക്ക് ​ഏ​റ്റ​വു​മ​ധി​കം​ ​വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ​ ​എ​ത്തു​ന്ന​ ​സ്പെ​യി​നി​ൽ​ ​നി​ന്ന് ​ ​കൂ​ടു​ത​ൽ​ ​ബി​സി​ന​സ് ​നേ​ടാ​ൻ​ ​മേ​ള​ ​സ​ഹാ​യ​ക​മാ​കും.​ 2019​ൽ​ 18,947​ ​സ​ഞ്ചാ​രി​ക​ളാ​ണ് ​സ്പെ​യി​നി​ൽ​ നി​ന്ന് എ​ത്തി​യ​ത്.
സം​ഘ​ത്തെ​ ​ന​യി​ക്കു​ന്ന​ ​ടൂ​റി​സം​ ​ഡ​യ​റ​ക്ട​ർ​ ​പി.​ബി.​ ​നൂ​ഹ് ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​വേ​ൾ​ഡ് ​ടൂ​റി​സം​ ​ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​ ​ഏ​ഷ്യ​-​പ​സ​ഫി​ക് ​മേ​ഖ​ല​യു​ടെ​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​ ​ക്രി​സ്റ്റീ​ൻ​ ​ബ്രൂ​വു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ ബാ​ർ​സി​ലോ​ണ,​ ​മി​ലാ​ൻ,​ ​പാ​രി​സ്,​ ​ല​ണ്ട​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​കേ​ര​ള​ ​സം​ഘം​ ​വാ​ണി​ജ്യ​ ​ച​ർ​ച്ച​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.
ഫി​ടൂ​ർ​ ​മേ​ള​ ​മി​ക​ച്ച​ ​വി​ജ​യ​മാ​ണെ​ന്നും​ ​സ്പാ​നി​ഷ് ​സ​ഞ്ചാ​രി​ക​ളു​ടെ​ ​വ​ര​വ് ​കൂ​ടാ​ൻ​ ​സ​ഹാ​യി​ക്കു​മെ​ന്നും​ ​നൂ​ഹ് ​പ​റ​ഞ്ഞു.​ ​സി.​ജി.​എ​ച്ച് ​എ​ർ​ത്ത്,​ ​സോ​മ​തീ​രം​ ​ആ​യു​ർ​വേ​ദ​ ​ഗ്രൂ​പ്പ്,​ ​അ​ബാ​ദ് ​ഹോ​ട്ട​ൽ​സ് ​ആ​ൻ​ഡ് ​റി​സോ​ർ​ട്സ്,​ ​സാ​ൻ​റോ​സ് ​കിം​ഗ് ​ടൂ​ർ​സ് ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ്,​ ​സ​ന്ദാ​രി​ ​റി​സോ​ർ​ട്സ്,​ ​അ​മ​ര​ ​ആ​യു​ർ​വേ​ദ​ ​റി​ട്രീ​റ്റ്,​ ​പോ​ൾ​ ​ജോ​ൺ​ ​റി​സോ​ർ​ട്സ്,​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ബീ​ച്ച് ​റി​ട്രീ​റ്റ്,​ ​ട്രാ​വ​ൽ​ ​കോ​ർ​പ്പേ​റേ​ഷ​ൻ​ ​ഇ​ന്ത്യ​ ​എ​ന്നി​വ​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​ഫി​ടൂ​റി​ലെ​ത്തി​യി​ട്ടു​ള്ള​ത്.

Advertisement
Advertisement