ഇന്ററിന് ജയം, ഒന്നാമത്

Tuesday 30 January 2024 3:38 AM IST

മിലാൻ: സിരി എയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഫിയോറിന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇന്റർമിലാൻ പോയിന്റ് ടേബിളിൽ യുവന്റസിനെ മറികടന്ന് ഒന്നാമതെത്തി.14-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്ററിന്റെ വിജയഗോൾ നേടിയത്. 21മത്സരങ്ങളിൽ നിന്ന് ഇന്ററിനിപ്പോൾ 54 പോയിന്റുണ്ട്. യുവന്റസിന് 22 മത്സരങ്ങളിൽ നിന്ന് 53 പോയിന്റാണുള്ളത്. ഫിയോറന്റീന അഞ്ചാമതാണ്.

Advertisement
Advertisement