ധന സ്ഥിതി മെച്ചപ്പെടുത്തി ഇന്ത്യ

Thursday 01 February 2024 12:08 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിലെ ഇന്ത്യയുടെ ധനകമ്മി 9.82 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ മൊത്തം ലക്ഷ്യമിട്ട ധനകമ്മിയുടെ 55 ശതമാനമാണിത്. മുൻവർഷം ഇതേകാലയളവിൽ ധനകമ്മി 9.9 ലക്ഷം കോടി രൂപയായിരുന്നു. ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 5.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മുൻവഷം ഇന്ത്യയുടെ ധനകമ്മി ജി.ഡി.പിയുടെ 6.4 ശതമാനമായിരുന്നു. മൊത്തം വരുമാനം മെച്ചപ്പെട്ടതും ചെലവുകൾ കുറച്ചതുമാണ് ധനകമ്മി നിയന്ത്രിക്കാൻ സഹായിച്ചത്.

Advertisement
Advertisement