ഐസക്കിന്റെ ഹർജിയിൽ ഇ.ഡിക്ക് നോട്ടീസ്

Friday 02 February 2024 12:00 AM IST

കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവർത്തിച്ചുള്ള സമൻസുകൾക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇ.ഡിക്കും റിസർവ് ബാങ്കിനും നോട്ടീസയച്ചു. എതിർസത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ഇ.ഡിക്കെതിരെ കിഫ്ബി സമർപ്പിച്ച ഹർജിക്കൊപ്പം ഫെബ്രുവരി ഒമ്പതിന് ഐസക്കിന്റെ വാദവും കേൾക്കും.

ഇതു സമൻസ് മാത്രമല്ലേ എന്ന് വാക്കാൽ ചോദിച്ച കോടതി, ഐസക് ഇതുവരെ ഇ.ഡിക്കു മുന്നിൽ ഹാജരായിട്ടില്ലെന്നും കിഫ്ബി അധികൃതർ ഹാജരായെന്നും പരാമർശിച്ചു. തോമസ് ഐസക്കിന്റെ മൊഴിയെടുക്കാനും രേഖകൾ ആവശ്യപ്പെട്ടുമുള്ള ആദ്യ സമൻസ് ഇ.ഡി പിൻവലിച്ച കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ലഭിച്ച പുതിയ സമൻസിന് കാരണംകാണിക്കൽ നോട്ടീസിന്റെ സ്വഭാവമാണെന്ന് കിഫ്ബിയുടെ അഭിഭാഷകൻ അരവിന്ദ് ദത്തർ ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയച്ചട്ട ലംഘനമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

ജാ​തി​ ​സെ​ൻ​സ​സ്:​ ​തീ​രു​മാ​നം

സു​പ്രീം​കോ​ട​തി​ ​വി​ധി​ക്ക് ​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​ജാ​തി​ ​സെ​ൻ​സ​സി​ൽ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​വ​ന്ന​തി​നു​ശേ​ഷം​ ​സ​മ​വാ​യ​മു​ണ്ടാ​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
2011​ലെ​ ​സാ​മൂ​ഹ്യ,​ ​സാ​മ്പ​ത്തി​ക,​ ​ജാ​തി​ ​സെ​ൻ​സ​സി​ൽ​ ​ശേ​ഖ​രി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ചി​ട്ടും​ ​കേ​ന്ദ്രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​പൊ​തു​ ​സെ​ൻ​സ​സി​ലൂ​ടെ​ ​സാ​മൂ​ഹ്യ,​ ​സാ​മ്പ​ത്തി​ക​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​താ​ണ് ​ഉ​ചി​തം.​ ​സം​വ​ര​ണം​ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നും​ ​പ്രാ​തി​നി​ദ്ധ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ​അ​തു​റ​പ്പാ​ക്കാ​നും​ ​ഇ​ത് ​അ​നി​വാ​ര്യ​മാ​ണ്.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​അ​നു​കൂ​ല​ ​വി​ധി​യു​ണ്ടാ​യാ​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
105​-ാം​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​ത്താ​ൻ​ ​സം​സ്ഥാ​ന​ത്തി​ന് ​അ​ധി​കാ​ര​മു​ണ്ടെ​ന്നും​ ​അ​തു​ ​മ​റ​ന്നാ​ണ് ​അ​ധി​കാ​രം​ ​കേ​ന്ദ്ര​ത്തി​നാ​ണെ​ന്ന് ​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​തെ​ന്നും​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​എം.​കെ.​ ​മു​നീ​ർ​ ​പ​റ​ഞ്ഞു.​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​ത്തി​യാ​ൽ​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ക്ഷേ​മം​ ​ല​ഭി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​ ​വി​മാ​ന​ത്താ​വ​ളം:
പ​ദ്ധ​തി​രേ​ഖ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഏ​ജ​ൻ​സി​ ​ഉ​ടൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​ ​റി​പ്പോ​ർ​ട്ട് ​(​ഡി.​പി.​ആ​ർ​)​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​ഏ​ജ​ൻ​സി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നും​ ​സ്പെ​ഷ്യ​ൽ​ ​പ​ർ​പ്പ​സ് ​വെ​ഹി​ക്കി​ൾ​ ​(​എ​സ്.​പി.​വി​)​ ​രൂ​പീ​ക​രി​ക്കാ​നും​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​മാ​നേ​ജ്മെ​ന്റ് ​ഡെ​വ​ല​പ്മെ​ന്റ് ​(​സി.​എം.​ഡി​)​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ന്തി​മ​ ​സാ​മൂ​ഹ്യാ​ഘാ​ത​ ​വി​ല​യി​രു​ത്ത​ൽ​ ​റി​പ്പോ​ർ​ട്ട് ​പ​ഠി​ക്കു​ന്ന​തി​ന് ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ഏ​ഴം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ 2,570​ഏ​ക്ക​ർ​ ​ഭൂ​മി​ ​വി​മാ​ന​ത്താ​വ​ള​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നും​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​പ​ദ്ധ​തി​ക്ക് ​കേ​ന്ദ്ര​ത്തി​ന്റെ​ ​സൈ​റ്റ് ​ക്ലി​യ​റ​ൻ​സ്,​ ​ഡി​ഫ​ൻ​സ് ​ക്ലി​യ​റ​ൻ​സ് ​എ​ന്നി​വ​ ​ല​ഭ്യ​മാ​യി​ട്ടു​ണ്ട്.​ ​സു​ര​ക്ഷാ​ക്ലി​യ​റ​ൻ​സി​നു​ള്ള​ ​അ​പേ​ക്ഷ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​ത​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ട് ​കേ​ന്ദ്ര​ ​വ​നം​-​പ​രി​സ്ഥി​തി​-​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​ക്കാ​യി​ ​ഉ​ട​ൻ​ ​സ​മ​ർ​പ്പി​ക്കു​മെ​ന്നും​ ​കെ.​യു.​ ​ജ​നീ​ഷ് ​കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

Advertisement
Advertisement