ശബരിപാതയുടെ പകുതി ചെലവ് കേരളം വഹിക്കും

Saturday 03 February 2024 12:00 AM IST

തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിൽ 100 കോടി രൂപ നീക്കിവച്ചതിനു പിന്നാലെ ശബരി റെയിൽപാത നിർമ്മാണച്ചെലവായ 3800.93കോടിയിൽ പകുതി വഹിക്കാൻ സന്നദ്ധമായി കേരളം. 1900.47 കോടി ചെലവിന്റെ ഫയൽ ധനവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ഇനി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം വേണം. കിഫ്ബിയാവും പണം അനുവദിക്കുക.

പദ്ധതിവിവരങ്ങൾ വ്യക്തമായി അറിഞ്ഞശേഷം ചെലവ് പങ്കിടുന്നത് തീരുമാനിക്കാമെന്നായിരുന്നു സർക്കാർ നിലപാട്. ഇക്കാര്യം ജനുവരി 21ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പദ്ധതിച്ചെലവ് 2815 കോടിയായിരുന്നപ്പോൾ 2000 കോടി കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ 2021ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. 3800.93കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതി ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ചെലവ് പങ്കിടാമെന്ന് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്താലേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ. നിർമ്മാണം തുടങ്ങിയശേഷം കേരളം പണം നൽകിയാൽ മതിയാവും. പരിസ്ഥിതി ആഘാതപഠനമടക്കം പൂർത്തിയാക്കി ഭൂമിയേറ്റെടുക്കാൻ രണ്ടു വർഷമെങ്കിലും വേണം.

ചെങ്ങന്നൂർ-പമ്പ

എലവേറ്റഡ് പാതയും

അങ്കമാലി-എരുമേലി ശബരിപാത 111 കിലോമീറ്ററാണ്. ഇതിനു ബദലായി 60 കിലോമീറ്റർ ചെങ്ങന്നൂർ-പമ്പ എലവേറ്റഡ് പാതയ്ക്ക് സർവേ പുരോഗമിക്കുകയാണ്. രണ്ട് പദ്ധതിരേഖകളും താരതമ്യം ചെയ്തശേഷം അന്തിമ തീരുമാനമെന്നാണ് റെയിൽവേയുടെ നിലപാട്. എന്നാൽ രണ്ടു പാതകളും വേണമെന്നാണ് സർക്കാർ പക്ഷം. ചെങ്ങന്നൂർ-പമ്പ പാത ശബരിമല തീർത്ഥാടകർക്ക് മാത്രം പ്രയോജനപ്പെടുന്നതാണ്. ശബരിപാതയാവട്ടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിനും ഉപകരിക്കും. ഭാവിയിൽ പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാനുമാവും.

മരവിപ്പിക്കൽ

റദ്ദാക്കണം

 ബഡ്ജറ്റിൽ 100കോടി വകയിരുത്തിയെങ്കിലും പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കിയാലേ ഭൂമിയേറ്റെടുക്കാനാകൂ

കഴിഞ്ഞ കേന്ദ്രബഡ്ജറ്റിലും 100 കോടി അനുവദിച്ചെങ്കിലും പാഴായിപ്പോയി. ഈ തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല

 111കിലോമീറ്റർ പാതയിൽ 104 കിലോമീറ്ററാണ് ഇനി നിർമ്മിക്കേണ്ടത്. അങ്കമാലി-കാലടി 7കി.മീ റെയിൽപാതയും പെരിയാറിൽ മേൽപ്പാലവും നിർമ്മിച്ചിട്ടുണ്ട്

വേണ്ടത്

 274 ഹെക്ടർ ഭൂമിയേറ്റെടുക്കണം

14 സ്റ്റേഷനുകൾ നിർമ്മിക്കണം

13 കിലോമീറ്റർ ടണലുണ്ടാക്കണം

 മെട്രോ പോലെ കോൺക്രീറ്റ് ട്രാക്ക്

വയർലെസ് സിഗ്നൽ സംവിധാനം

സി​ൽ​വ​ർ​ ​ലൈ​ൻ​ ​ഉ​പേ​ക്ഷി​ച്ചി​ല്ല, കേ​ന്ദ്രാ​നു​മ​തി​ക്ക് ​ശ്ര​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​നു​മ​തി​ ​നേ​ടാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ.​ ​അ​നു​മ​തി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​ക​ണ്ടി​രു​ന്നു.​ ​കൂ​ടാ​തെ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും​ ​നേ​രി​ൽ​ ​ക​ണ്ട് ​അ​നു​മ​തി​ ​നേ​ടാ​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​ ​കെ.​വി.​തോ​മ​സി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ​ദ്ധ​തി​യെ​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​ ​എ​തി​ർ​ക്കു​ന്നെ​ങ്കി​ലും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ ​എ​തി​ർ​പ്പി​ല്ലാ​താ​വും.​ ​പ​ദ്ധ​തി​ക്ക് ​ഇ​നി​ ​വേ​ണ്ട​ത് ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ല​യി​രു​ത്തു​ന്നു.​ ​അ​തേ​സ​മ​യം,​ ​ന​യ​പ്ര​ഖ്യാ​പ​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. കേ​ന്ദ്രം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​ഡി.​പി.​ആ​ർ​ ​പു​തു​ക്കി​ ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് ​കെ​-​റെ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​യു​ടെ​ ​ആ​ശ​ങ്ക​ ​പ​രി​ഗ​ണി​ച്ച് ​ഡി.​പി.​ആ​ർ​ ​പു​തു​ക്കാ​നാ​ണ് ​നീ​ക്കം. സി​ൽ​വ​ർ​ ​ലൈ​ൻ​ ​അ​ട​ഞ്ഞ​ ​അ​ദ്ധ്യാ​യ​മ​ല്ലെ​ന്നും​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നും​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വ​നി​ ​വൈ​ഷ്ണ​വ് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഡി.​പി.​ആ​ർ​ ​മാ​റ്റാ​ൻ​ ​റെ​യി​ൽ​വേ​ ​നി​ർ​ദ്ദേ​ശി​ച്ചാ​ൽ​ ​പ​ഠ​ന​ത്തി​നു​ ​ശേ​ഷം​ ​ചെ​യ്യും.​ ​പ​ദ്ധ​തി​ ​കേ​ന്ദ്രം​ ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​കി​ച്ച​തോ​ടെ​ ​ആ​രം​ഭി​ച്ച​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​രു​ക​യാ​ണ്.​ 2020​ ​സെ​പ്തം​ബ​ർ​ ​ഒ​മ്പ​തി​നാ​ണ് ​ഡി.​പി.​ആ​ർ​ ​റെ​യി​ൽ​വേ​ ​ബോ​ർ​ഡി​ന് ​സ​മ​ർ​പ്പി​ച്ച​ത്.​ ​അ​തി​ൽ​ ​റെ​യി​ൽ​വേ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​കെ​-​റെ​യി​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഹൈ​ഡ്രോ​ള​ജി​ക്ക​ൽ​ ​പ​ഠ​നം,​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​ത​ ​പ​ഠ​നം,​ ​ക​ണ്ട​ൽ​ ​സം​ര​ക്ഷ​ണം,​ ​തീ​ര​പ​രി​പാ​ല​നം​ ​തു​ട​ങ്ങി​യ​വ​ ​പൂ​ർ​ത്തി​യാ​ക്കി​ ​വ​രി​ക​യാ​ണെ​ന്നും​ ​കെ​-​റെ​യി​ൽ​ ​പ​റ​യു​ന്നു.​ ​പ​ദ്ധ​തി​ക്ക് ​റെ​യി​ൽ​വേ​ ​ഭൂ​മി​ ​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ​കെ​-​റെ​യി​ലു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​തി​രു​വ​ന​ന്ത​പു​രം,​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​നു​ക​ളോ​ട് ​റെ​യി​ൽ​വേ​ ​ബോ​ർ​ഡ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.