മത്സ്യഫെഡിന്റെ സീഫുഡ് റസ്റ്റോറന്റ് വ്യാപകമാക്കണം: മന്ത്രി സജി ചെറിയാൻ

Saturday 03 February 2024 12:52 AM IST

തിരുവനന്തപുരം : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സീഫുഡ് റസ്റ്റോറന്റ് സംസ്ഥാനത്ത് വ്യാപകമാക്കണമെന്നും

ഇതിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ മറ്റൊരു തൊഴിൽ കൂടി ഉറപ്പാക്കണമെന്നും മന്ത്രി സജിചെറിയാൻ. മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ.പി.സഹദേവൻ, വാർഡ് കൗൺസിലർ മാധവദാസ്, കെ.എൻ.ശ്രീധരൻ, ആർ.ജറാൾഡ്, ഇർഷാദ് എം.എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement