'ഇപ്പോൾ കിട്ടുന്നതെല്ലാം എട്ടിന്റെ പണികളാണ്', കൂറ്റൻ അണലിയെ പിടിക്കാൻ പോയപ്പോൾ നടന്നത്, വിവരമറിഞ്ഞ് തടിച്ചുകൂടി ആളുകൾ
Saturday 03 February 2024 11:15 AM IST
തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തിനടുത്തുള്ള സ്ഥലത്താണ് സംഭവം. അവിടെ റോഡിനോട് ചേർന്ന ഒരു വീടിന്റെ ഗേറ്റിന് മുന്നിലെ സ്ളാബിനടിയിൽ വലിയ അണലി കയറുന്നത് അതുവഴി പോയവർ കണ്ടു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. അപകടകാരിയായ അണലി ഇരിക്കുന്ന സ്ഥലം കണ്ട് പിടിച്ചു. പക്ഷെ പിടികൂടുക പ്രയാസം. വാവ സുരേഷ് ആയത് കൊണ്ട് മാത്രമാണ് ഈ അണലിയെ പിടികൂടിയത്. മണിക്കൂറുകൾ നീണ്ട പ്രയത്‌നം,കാണുക ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്...