ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി ബാലപാർലമെന്റ്

Sunday 04 February 2024 12:10 AM IST

കൊല്ലം: ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകത, പാർലമെന്ററി നടപടിക്രമങ്ങൾ, അടിസ്ഥാന തത്വങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ബാലപാർലമെന്റ് സംഘടിപ്പിച്ചു.

ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. 'കുട്ടികൾക്കിണങ്ങിയ ഇന്ത്യ' എന്ന പ്രമേയത്തെ മുൻനിറുത്തിയാണ് നടപടിക്രമങ്ങൾ സംഘടിപ്പിച്ചത്.
എസ്.ദിവ്യ പ്രസിഡന്റും എസ്.അലീഡ വൈസ് പ്രസിഡന്റും തമീം പ്രധാനമന്ത്രിയും അകീര സ്പീക്കറും കരീന പ്രതിപക്ഷ നേതാവുമായി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 30 കുട്ടികളാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

കുട്ടികളുടെ പ്രതിനിധി അതുൽ രവി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. സി ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ, അസി. എക്‌സൈസ് കമ്മിഷണർ അനീഷ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി.ഷൈൻ ദേവ്, വൈസ് ചെയർമാൻ ഷീബ ആന്റണി, ട്രഷറർ അജിത്ത് പ്രസാദ്, ജോ. സെക്രട്ടറി സുവർണൻ പരവൂർ, കമ്മിറ്റി അംഗങ്ങളായ കറവൂർ എൽ.വർഗീസ്, അനീഷ്, ആർ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement