ഓഡിറ്റോറിയം ഉദ്ഘാടനവും ബിരുദദാനച്ചടങ്ങും

Monday 05 February 2024 12:11 AM IST
മാലിക് ദീനാർ ഫാർമസി കോളേജിൻ്റെ ബിരുദദാനച്ചടങ്ങ് കേരള കാർഷിക സർവ്വകലാശാല നോർത്ത് സോൺ അസോസിയേറ്റ് ഡയറക്ടറും പീലിക്കോട് റീജിയണൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടറുമായ പ്രൊഫ.ഡോ. ടി. വനജ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: മാലിക് ദീനാർ ഫാർമസി കോളേജിലെ മുപ്പത്തി ഒന്നാമത് ഡി.ഫാം ബേച്ചിന്റെ ഗ്രാജുവേഷൻ ഡേയും കാസർകോട് മുസ്ലീം വെൽഫയർ അസോസിയേഷൻ സ്ഥാപകൻ കെ.എസ്. അബ്ദുള്ളയുടെ പേരിലുള്ള നവീകരിച്ച ഓഡിറ്റോറിയവും പിലിക്കോട് റീജണൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. അജിത് ബാബു അദ്ധ്യക്ഷനായി. കോളേജ് ചെയർമാൻ കെ.എസ്. ഹബീബ്, കാസർകോട് കെ.എസ്. അബ്ദുള്ള ആശുപത്രി ചെയർമാൻ കെ.എസ്. അൻവർ സാദത്ത്, മാലിക് ദീനാർ ഗ്രാജ്വേഷൻ സ്റ്റഡീസ് കോളേജ് മാനേജിംഗ് ഡയറക്ടർ പി.ബി മുഹമ്മദ് ഷഹബാസ് ഹുസൈൻ മാലിക് ദീനാർ നഴ്സിംഗ് കോളേജ് ഡയറക്ടർ ആലീസ് ഡാനിയൽ, ഗ്രാജ്വേഷൻ കോളേജ് പ്രിൻസിപ്പൽ ബി. ഉദയകുമാർ, കോളേജ് അഡ്മിനിസ്ട്രേറ്റർ ഡി. ഷംസുദ്ദീൻ. വൈസ് പ്രിൻസിപ്പൽ വി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement