ബഡ്‌ജറ്റിൽ സ​പ്ലൈ​കോ​യ്ക്ക് കിട്ടിയത് ആകെ 10 കോടി,​ കെ എൻ ബാലഗോപാലിന് ​കൈ​ ​കൊ​ടു​ക്കാ​തെ​ ​ഭ​ക്ഷ്യ​മ​ന്ത്രി

Monday 05 February 2024 9:05 PM IST

തി​രു​ന​ന്ത​പു​രം​:​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലി​നും​ ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​നും​ ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​യാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​പ്ലൈ​കോ​യെ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​അ​വ​ഗ​ണി​ച്ച​തി​ൽ അതൃപ്തിയുമായി ​ ​ഭ​ക്ഷ്യമ​ന്ത്രി​ ജി.ആർ. അനിൽ.​

​സ​പ്ലൈ​കോ​ ​ഔ​ട്ട്ലെ​റ്റു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് ​മാ​ത്ര​മാ​ണ് ​ആ​കെ​ 10​ ​കോ​ടി​ ​അ​നു​വ​ദി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ലു​ള്ളപ്ര​തി​ഷേ​ധം ​ജി.​ആ​ർ.​അ​നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യേ​യും​ ​ധ​ന​മ​ന്ത്രി​യേ​യും​ ​നേ​രി​ട്ട് ​അ​റി​യി​ക്കും.​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ന് ​ശേ​ഷം​ ​മ​റ്റ് ​മ​ന്ത്രി​മാ​രെ​ല്ലാം​ ​ മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ​കൈ​ ​കൊ​ടു​ത്ത​പ്പോ​ൾ, ജി.​ആ​ർ.​അ​നി​ൽ​ ​അ​തി​ന് ​ത​യ്യാ​റാ​കാ​തെ​ ​മു​ഖം​ ​തി​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​വി​പ​ണി​യി​ൽ​ ​വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കു​മ്പോ​ഴാ​ണ് ​വി​പ​ണി​ ​ഇ​ട​പെ​ട​ലി​ന്റെ​ ​കാ​ര്യം ബ​ഡ്ജ​റ്റി​ൽ​ ​മ​റ​ന്ന​ത്.​ ​റ​ബ​റി​ന്റെ​ ​താ​ങ്ങു​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ​ ,​നെ​ൽ​ ​ക​ർ​ഷ​ക​രെ​ ​അ​വ​ഗ​ണി​ച്ചു.​ ​നെ​ല്ല് ​സം​ഭ​ര​ണം,​ ​സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ത​ര​ണം,​ ​സ്കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ​അ​രി​ ​എ​ത്തി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ളെ​ല്ലാം​ ​സ​പ്ലൈ​കോ​ ​ക​ട​മെ​ടു​ത്താ​ണ് ​ചെ​യ്ത​ത്.​ ​ഈ​ ​വ​ക​യി​ൽ​ 3000​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​അ​ധി​കം​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കാ​നു​മു​ണ്ട്.​ ​ക​ട​ത്തി​ൽ​ ​മു​ങ്ങി​യ​ ​സ​പ്ലൈ​കോ​യ്ക്ക് ​ര​ക്ഷാ​ ​പാ​ക്കേ​ജ്ഭ​ക്ഷ്യ​വ​കു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തു​മാ​ണ്.​ ​അ​തും​ ​നി​ഷേ​ധി​ച്ചു.

മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലി​നും​ ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​നു​മെ​ല്ലാം​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ത്യേ​കം​ ​തു​ക​ ​അ​നു​വ​ദി​ക്കു​മാ​യി​രു​ന്നു.​ 602​ ​ഖ​ണ്ഡി​ക​യു​ള്ള​ ​ബ​ഡ്ജ​റ്റി​ൽ​ 556​-ാ​മ​താ​യാ​ണ് ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത്.​ ​ആ​മു​ഖ​ത്തി​നു​ ​മു​മ്പ് ​വ​കു​പ്പു​ക​ളു​ടെ​ ​പേ​രു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലും​ ​ഭ​ക്ഷ്യ​വ​കു​പ്പി​ല്ല.