സ്നേക്ക് മാസ്റ്ററിൽ രണ്ടുതലയുള്ള പാമ്പ്

Wednesday 07 February 2024 4:37 AM IST

തിരുവനന്തപുരം: കൗമുദി ടി.വിയിലെ ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്ററിൽ രണ്ടുതലയും ഒരു ഉടലുമുള്ള അപൂർവയിനം പാമ്പിനെ കണ്ടെത്തി. സ്നേക്ക് മാസ്റ്ററിന്റെ വ്യാഴാഴ്ച രാത്രി 7.30നുള്ള 950-ാം എപ്പിസോഡിലാണ് കേരളത്തിൽ ആദ്യമായി ആലപ്പുഴ ചെന്നിത്തലയിൽ കണ്ടെത്തിയ അപൂർവയിനം നീർപുളവന്റെ വിശേഷങ്ങളുള്ളത്.

മുൻപ് ബംഗളൂരുവിൽ സമാനമായി രണ്ടു തലയുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു. രണ്ടു തലയുള്ള വെള്ള മൂർഖൻ പാമ്പിനെ ഓസ്‌ട്രേലിയയിലും കണ്ടെത്തിയിരുന്നു. വാവ സുരേഷ് അവതാരകനായ സ്നേക്ക് മാസ്റ്റർ പരിപാടി മുൻപ് ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന്റെ നിർണായക തെളിവായി കോടതി സ്വീകരിച്ചിരുന്നു. ഏഴ് എപ്പിസോഡുകളാണ് കോടതി സ്വീകരിച്ചത്.