ഓസ്‌ട്രേലിയയിലും സാന്നിദ്ധ്യമറിയിച്ച് മലബാർ ഗോൾഡ്

Wednesday 07 February 2024 12:30 AM IST

സിഡ്നി ഷോറൂം ക്രിക്കറ്റ് താരം ബ്രെറ്റ്‌ലീ ഉദ്ഘാടനം ചെയ്തു

കൊച്ചി: ലോകത്തിലെ പ്രമുഖ ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറൂം സിഡ്‌നിയിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ 13 രാജ്യങ്ങളിൽ മലബാർ ഗോൾഡിന് സാന്നിദ്ധ്യമായി. നിലവിൽ ഇന്ത്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ, സിങ്കപ്പൂർ, മലേഷ്യ, യു.എസ്,എ, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 340ലധികം ഷോറൂമുകൾ മലബാർ ഗോൾഡിനുണ്ട്.
സിഡ്‌നിയിലെ ലിറ്റിൽ ഇന്ത്യയിലുള്ള ഹാരിസ് പാർക്കിലെ പുതിയ ഷോറൂമിൽ സ്വർണത്തിലും ഡയമണ്ടിലും രൂപകൽപന ചെയ്ത ആഭരണങ്ങളുടെ കമനീയമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പുതിയ ഷോറൂം പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ്‌ലീ ഉദ്ഘാടനം ചെയ്തു.

ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എം.ഡി ഒ. അഷർ, റീജിയണൽ മേധാവികളായ എം അജിത്, അമീർ സി എം സി, ഫൈസൽ എ കെ, മലബാർ ഗ്രൂപ്പ് ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി തുടങ്ങിയവർ പങ്കെടുത്തു.
സ്വർണാഭരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് വിദേശ വിപണികളിലേക്ക് എന്ന ആശയത്തിലൂന്നിയാണ് ഓസ്‌ട്രേലിയ വിപണിയിൽ പ്രവേശിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ആഗോള വിപണിയിൽ ലഭിച്ച സ്വീകാര്യത ഓസ്‌ട്രേലിയയിലും ആവർത്തിക്കാൻ കഴിയുമെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു.

Advertisement
Advertisement