എസ് എഫ് ഐ ആശങ്ക അറിയിച്ചു; അത് പരിഹരിക്കുന്നുണ്ടെന്ന ഉറപ്പ് നേടിയെടുക്കേണ്ടത് അവരുടെ കർത്തവ്യമെന്ന് മന്ത്രി ബിന്ദു

Wednesday 07 February 2024 10:47 AM IST

തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'കേന്ദ്ര സർക്കാരിന്റെ നയസമീപനങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങൾ കൂടി നമ്മുടെ നാട്ടിലുണ്ട്. തീർച്ചയായും സംസ്ഥാനത്തിന്റെ ജാഗ്രതാപൂർവമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാദ്ധ്യതകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ധനകാര്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യപരമായ കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത്തരം കാര്യങ്ങൾ എക്സ്‌പ്ലോർ ചെയ്യുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അല്ലാതെ അന്തിമമായ നിലയിലായെന്നല്ല.'- മന്ത്രി പറഞ്ഞു.

'ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി നിങ്ങൾ വേവലാതിപ്പെടേണ്ട. എസ് എഫ് ഐ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയ്ക്ക് ആവരുടെ ആശങ്കകൾ മുന്നോട്ടുവയ്ക്കുകയും, അത് പരിഹരിക്കുന്നുണ്ടെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്. അതുകൊണ്ടാണ് അവർ അത് ചെയ്തത്. വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ വാണിജ്യപരമായ താത്പര്യങ്ങൾ അവർക്കുണ്ടോ, കുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ടോ, ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പരിശോധിക്കും. എന്നിട്ടേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. ധനകാര്യമന്ത്രി ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. നയപരമായ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിശദീകരണം നടത്താൻ ഞാൻ താത്പര്യപ്പെടുന്നില്ല.'- മന്ത്രി വ്യക്തമാക്കി.

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ​ ​സ്വ​കാ​ര്യ​നി​ക്ഷേ​പം​ ​അ​നു​വ​ദി​ക്കാ​നും​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കാ​നു​മു​ള്ള​ ​ബ​ഡ്ജ​റ്റ് ​നി​ർ​ദ്ദേ​ശ​ത്തെ മന്ത്രി കഴിഞ്ഞ ദിവസം​ ​പി​ന്തു​ണ​ച്ചിരുന്നു.​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​പു​ല​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ശ​ക്ത​മാ​യ​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​കും​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​അ​നു​വ​ദി​ക്കു​ക.​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​ജ​ന​ങ്ങ​ളു​ടെ​ ​മു​ന്നി​ൽ​വ​ച്ചി​ട്ടു​ണ്ട്.​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​മൂ​ന്ന് ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ച്ചി​രു​ന്നുവെന്നും അവർ വ്യക്തമാക്കി.

ബ​ഡ്ജ​റ്റി​ലെ​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​എ​സ് ​എ​ഫ് ​ഐ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു.​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വേ​ണ്ടെ​ന്നാ​ണ് ​എ​സ് എ​ഫ് ഐ​ ​നി​ല​പാ​ടെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​നു​ശ്രീ​ വ്യക്തമാക്കിയിരുന്നു.​ ​