വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ആമസോൺ ഫാഷൻ
Thursday 08 February 2024 12:56 AM IST
കൊച്ചി: വാലന്റൈൻസ് ഡേ ആഘോഷം കൊഴുപ്പിക്കാൻ ഒരുക്കങ്ങളുമായി ആമസോൺ ഫാഷൻ. സമ്മാനങ്ങളുടെയും സ്റ്റൈലിഷ് ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ആമസോൺ ഫാഷൻ അണിനിരത്തുന്നത്. 1200ലധികം ബ്രാൻഡുകളിലെ 45 ലക്ഷത്തിലധികം സ്‌റ്റൈലുകളിൽ വിവിധ ഉത്പന്നങ്ങൾ ലഭ്യമാണ്. വെറോ മോഡ, ടോമി ഹിൽഫിഗർ, ക്ലാർക്ക്‌സ്, ഹഷ് പപ്പീസ്, ഫോസിൽ, കാസിയോ, ലാവി, സൂക്ക് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ , ഷൂകൾ, ഹാൻഡ്ബാഗുകൾ, വാച്ചുകൾ എന്നിവയ്ക്ക് 70% വരെ കിഴിവുണ്ടാകും.വാൻ ഹ്യൂസെൻ, ആരോ, മോച്ചി, ട്രെസ്‌മോഡ്, ജിവ, വോയ്‌ല, നീമാൻസ്, അർമാനി എക്‌സ്‌ചേഞ്ച്, ഹ്യൂഗോ ബോസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെയും വസ്ത്രങ്ങൾ,ബാഗുകൾ, ആക്‌സസറികൾ, വാച്ചുകൾ, പെർഫ്യൂമുകൾ എന്നിവ ലഭ്യമാണ്.