അപാകതകൾ പരിഹരിക്കണം

Thursday 08 February 2024 12:26 AM IST
CONGRES

പേരാമ്പ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. സമരാഗ്‌നി പ്രക്ഷോഭയാത്രയ്ക്ക് 11ന് വടകരയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്കിൽ നിന്ന് 2500 പ്രവർത്തകരെ പങ്കെടുപ്പിക്കും. യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ മരതേരി, മുനീർ എരവത്ത്, കെ.കെ വിനോദൻ, ഇ.വി രാമചന്ദ്രൻ, വി.വി ദിനേശൻ, വി.പി ഇബ്രാഹിം, പി.എസ് സുനിൽകുമാർ, റെജി കോച്ചേരി, ഷിജു പല്ല്യോട്ട് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement