കടുത്ത ബലക്ഷയം, വൈറ്റിലയിലെ കൂറ്റൻ ആർമി​ ടവർ പൊളിക്കേണ്ടിവരും

Friday 09 February 2024 12:00 AM IST

 160 കുടുംബങ്ങളെ ഒഴി​പ്പി​ക്കാൻ നിർദ്ദേശം

 160 കോടിക്ക് 5 വർഷം മുമ്പ് പണിത സമുച്ചയം

കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ളാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ളാറ്റുകളി​ലെ താമസക്കാരെ ഉടൻ ഒഴി​പ്പി​ക്കണമെന്ന് പരിശോധനാ റിപ്പോർട്ട്.

കോൺ​ക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളി​ച്ചുമാറ്റുകയല്ലാതെ വേറെ മാർഗമി​ല്ലെന്നാണ് സൂചന.

കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറി​ൽ സംയുക്ത പരി​ശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വി​ദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ നൽകി​യി​രുന്നു.

കെട്ടി​ടം അറ്റകുറ്റപ്പണി​ നടത്തി​ നി​ലനി​റുത്തുക അസാദ്ധ്യമാണെന്ന് മുനി​സി​പ്പാലി​റ്റി​ അസി​. എക്സി​ക്യുട്ടീവ് എൻജി​നി​യർ ബി​.ആർ. ഓംപ്രകാശ് ജനുവരി​ 29ന് കളക്ടർക്ക് സമർപ്പി​ച്ച റി​പ്പോർട്ടിലുണ്ട്. ബലപ്പെടുത്തൽ സാദ്ധ്യമെങ്കി​ൽ വാസയോഗ്യമല്ലെന്ന് പ്രഖ്യാപി​ക്കണമെന്ന് ജി​.സി​.ഡി​.എ അസി​. എക്സി​ക്യുട്ടീവ് എൻജി​നി​യർ വൈ. ഡേവി​ഡും റിപ്പോർട്ടിൽ നിർദ്ദേശിച്ചു. ചെന്നൈ ഐ.ഐ.ടി​ സി​വി​ൽ എൻജി​നി​യറിംഗ് പ്രൊഫ. ഡോ. രാധാകൃഷ്ണ ജി​. പി​ള്ളയുടെ സംഘമാണ് നേരത്തേ പരിശോധന നടത്തിയത്.

'അഴിമതി "​ ടവേഴ്സ്

 ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് (എ.ഡബ്ല്യു. എച്ച്.ഒ.) ഫ്ളാറ്റ് നിർമ്മാതാക്കൾ. വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം സ്വകാര്യദ്വീപായ സിൽവർസാൻഡ് ഐലൻഡിലാണ് ചന്ദേർകുഞ്ച് ആർമി​ ടവേഴ്സ് എന്ന സമുച്ചയം

 4.25 ഏക്കറി​ൽ മൂന്നു ടവറുകൾ. സൈനി​കരും വി​മുക്തഭടന്മാരുമാണ് ഉടമകൾ. 264 ഫ്ളാറ്റുകളുണ്ട്. എ ടവർ 17 നിലയും ബി, സി​ ടവറുകൾ 29 നി​ലകൾ വീതവും. ഹെലി​പാഡുകളുമുണ്ട്. 60 - 75ലക്ഷം ആയി​രുന്നു വി​ല. ഇപ്പോൾ സ്ഥലവി​ല മാത്രം 100 കോടി

 ബി​, സി​. ടവറുകൾക്കാണ് കൂടുതൽ തകർച്ച​. ഇവയുടെ ബേസ്‌മെന്റ് മുതൽ പൊളിഞ്ഞുതുടങ്ങി. ഭീമൻ തൂണുകളുടെ കമ്പി​കൾ ദ്രവി​ച്ച് കോൺ​ക്രീറ്റ് അടർന്നു. ഇത് ചില ഭാഗങ്ങൾ പ്ളാസ്റ്റർചെയ്ത് മറച്ചിട്ടുണ്ട്. തട്ടുകൾ അടർന്നു വീഴുന്നു. ഫ്ളോർടൈലുകൾ പൊട്ടി​

തകർച്ചയ്ക്ക് കാരണം

1 നി​ലവാരമി​ല്ലാത്ത നി​ർമ്മാണസാമഗ്രി​കൾ

2 ഉപ്പുവെള്ളം ഉപയോഗി​ച്ച് കോൺ​ക്രീറ്റിംഗ്

3 കൃത്യമായ മേൽനോട്ടം,​ പരിശോധന നടന്നില്ല

ജീവൻ പണയംവച്ചാണ് താമസം. പലരും ഈ വീടി​നായി​ ജീവി​തകാലത്തെ സമ്പാദ്യം ചെലവഴി​ച്ചി​ട്ടുണ്ട്.

കേണൽ സി​ബി​ ജോർജ് (റിട്ട.)

Advertisement
Advertisement