അൻവറിന്റെ പാർക്കിന് ലൈസൻസ്: വ്യക്തത തേടി ഹൈക്കോടതി

Friday 09 February 2024 12:00 AM IST

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള നേച്ചർ പാർക്കിന് കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത് അനുവദിച്ച ലൈസൻസിനെക്കുറിച്ച് ഹൈക്കോടതി വ്യക്തത തേടി. ചൊവ്വാഴ്ച കേസ് പരിഗണിക്കവേ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്. ഒരു ദിവസത്തിനകം കുടിശിക ഈടാക്കി ലൈസൻസ് അനുവദിച്ചതിലാണ് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തത തേടിയത്.

കൃത്യമായ പരിശോധന നടത്തിയശേഷം ലൈസൻസ് നൽകിയാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസിന്റെ സ്വഭാവമെന്താണെന്നും പാർക്കിലെ പ്രവർത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തും പി.വി. അൻവറും സത്യവാങ്മൂലം നൽകണം.

പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഫീസ് ഇനത്തിൽ കുടിശികയായ ഏഴുലക്ഷംരൂപ ഈടാക്കിയാണ് ലൈസൻസ് നൽകിയതെന്ന് പഞ്ചായത്ത് കോടതിയെ അറിയിച്ചു. പാർക്കിന്റെ പേരിലുള്ള റവന്യൂറിക്കവറി കുടിശികയായ രണ്ടരലക്ഷംരൂപ വില്ലേജ് ഓഫീസിലും അടച്ചിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതി നൽകിയതെന്നും അറിയിച്ചു.

എന്നാൽ, പാർക്കിലെ റൈഡുകളും പൂളുകളും ഉപയോഗിക്കാൻ അനുമതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് അടച്ചുപൂട്ടിയ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ടി.വി.രാജനാണ് ഹർജി നൽകിയത്.

വ​ണ്ടി​പ്പെ​രി​യാ​ർ​ ​കേ​സ്:​ ​പു​ന​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലി​ക​യു​ടെ​ ​മാ​താ​വ് ​ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​ഇ​ടു​ക്കി​ ​വ​ണ്ടി​പ്പെ​രി​യാ​റി​ൽ​ ​അ​‌​ഞ്ച​ര​വ​യ​സു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​പു​ന​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കു​ട്ടി​യു​ടെ​ ​മാ​താ​വ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സി​ല​ട​ക്കം​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​മു​തി​ർ​ന്ന​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ച് ​കാ​ര്യ​ക്ഷ​മ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​പ്ര​തി​യാ​യ​ ​ചു​ര​ക്കു​ളം​ ​എം.​എം.​ജെ​ ​എ​സ്റ്റേ​റ്റ് ​ല​യ​ത്തി​ലെ​ ​അ​ർ​ജു​ൻ​ ​സു​ന്ദ​റി​നെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​ ​വി​ധി​യി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​പൊ​ലീ​സി​ന്റെ​ ​വീ​ഴ്ച​ക​ൾ​ ​എ​ടു​ത്തു​പ​റ​യു​ന്ന​ ​കാ​ര്യ​വും​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.


പ്ര​തി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മം​ ​ന​ട​ത്തി​യെ​ന്നും​ ​കു​ട്ടി​യു​ടെ​ ​മാ​താ​വ് ​ആ​രോ​പി​ക്കു​ന്നു.​ ​മ​തി​യാ​യ​ ​തെ​ളി​വി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ലാ​ണ് ​പ്ര​തി​യെ​ ​ക​ട്ട​പ്പ​ന​ ​പ്ര​ത്യേ​ക​കോ​ട​തി​ ​വെ​റു​തെ​വി​ട്ട​ത്.​ ​പ​ക്ഷ​പാ​ത​പ​ര​വും​ ​ക​ള​ങ്കി​ത​വു​മാ​യ​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ന്ന​തെ​ന്നും​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​കാ​ര്യ​ക്ഷ​മ​വും​ ​നി​ഷ്പ​ക്ഷ​വു​മാ​യ​ ​പു​ന​ര​ന്വേ​ഷ​ണം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ഹ​ർ​ജി​ ​അ​ടു​ത്ത​ദി​വ​സം​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​വ​രും.


വി​ചാ​ര​ണ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പ്പീ​ലും​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ 2021​ ​ജൂ​ൺ​ 30​നാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​വീ​ട്ടി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കു​ട്ടി​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യെ​ന്ന് ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ​ ​വ്യ​ക്ത​മാ​യി.​ ​പെ​ൺ​കു​ട്ടി​യെ​ ​മൂ​ന്നു​ ​വ​യ​സു​മു​ത​ൽ​ ​പ്ര​തി​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.
തെ​ളി​വ് ​ശേ​ഖ​രി​ക്കു​ന്ന​തി​ല​ട​ക്കം​ ​വ​ലി​യ​ ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ ​വി​മ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​പ്ര​തി​യെ​ ​വെ​റു​തെ​വി​ട്ട​ത്.​ ​കേ​സ​ന്വേ​ഷി​ച്ച​ ​എ​സ്.​എ​ച്ച്.​ഒ.​ ​സു​നി​ൽ​കു​മാ​റി​നെ​ ​ഇ​തി​ന് ​പി​ന്നാ​ലെ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.

Advertisement
Advertisement