സോഷ്യോളജി അസി. പ്രൊഫസർ ഒഴിവ്

Friday 09 February 2024 12:33 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ സോഷ്യോളജി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസർ തസ്തികയുടെ മൂന്ന് ഒഴിവുകൾ. യോഗ്യത: 2018 യു.ജി.സി റെഗുലേഷൻസ് ആൻഡ് കേരള സർക്കാർ റൂൾസ്‌ പ്രകാരം. പ്രായപരിധി: കേരള സർക്കാർ റൂൾസ്‌ പ്രകാരം. റൂൾ 14-17 കെ.എസ് ആൻ‌ഡ് എസ്.എസ്.ആർ പ്രകാരമുള്ള റിസർവേഷൻ ബാധകമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15ന് വൈകിട്ട് 5 മണി. ഓൺലൈൻ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ പകർപ്പുകൾ യൂണിവേഴ്സിറ്റിയിൽ എത്തിക്കാനുള്ള അവസാന തീയതി 22ന് വൈകിട്ട് 5 മണി. വിലാസം: രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം - 691601. വെബ് സൈറ്റ്: www.sgou.ac.in.

Advertisement
Advertisement