ആശാൻ ദേഹവിയോഗ സ്മരണ: ശിവഗിരിയിൽ വിശേഷാൽ പരിപാടി
Friday 09 February 2024 12:38 AM IST
ശിവഗിരി: കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി 16ന് ശിവഗിരിയിൽ സ്മൃതി പ്രഭാഷണം, പഠനക്ലാസ്, കവിതാപാരായണം തുടങ്ങിയവ ഉണ്ടാകും. ദൈവദശകം ശതാബ്ദി സ്മാരക ഹാളിൽ രാവിലെ 10ന് തുടങ്ങുന്ന പരിപാടികളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ആശാന്റെ ദേഹവിയോഗത്തെ സ്മരിച്ച് എല്ലാ മാസവും 16ന് വിശേഷാൽ പരിപാടികൾ ശിവഗിരിയിൽ സംഘടിപ്പിക്കുമെന്നും സാഹിത്യാസ്വാദകരും കുമാരനാശാൻ പഠിതാക്കളും ചടങ്ങിൽ സംബന്ധിക്കണമെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു.