വർക്കലയിൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി

Friday 09 February 2024 12:39 AM IST

വർക്കല: അഞ്ചുതെങ്ങിനും വർക്കലയ്ക്ക് മദ്ധ്യേ നെടുങ്കണ്ടയിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നെടുങ്കണ്ടയിൽ നിന്ന് 11 കിലോമീർ അകലെ 45 മീറ്റർ ആഴത്തിലാണ് സ്കൂബാ ടീം അവശിഷ്ടങ്ങൾ കണ്ടെത്തിത്. രണ്ടായി തകർന്ന കപ്പലിൽ പ്രവേശിക്കാൻ മാർഗമില്ലെന്നും 10 മിനിറ്റ് മാത്രമാണ് ചെലവഴിക്കാൻ സംഘത്തിന് കഴിഞ്ഞതെന്നും സ്‌കൂബ ടീമിന്റെ ക്യാപ്ടൻ മെഷ് പറഞ്ഞു.

പായൽ മൂടിയ നിലയിലുള്ള കപ്പലിന് 100 വർഷം പഴക്കമുണ്ടാകാം വിലയിരുത്തൽ. ഈ മാസം 2നാണ് അജ്ഞാതകപ്പൽ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.