ഒന്നല്ല , ഒരു ഉടലും രണ്ട് തലയും, ഇത്തരമൊരു പാമ്പിനെ പിടിക്കുന്നത് ജീവിതത്തിലാദ്യം; ഏറ്റവും വലിയ ഭാഗ്യമെന്ന് വാവ

Friday 09 February 2024 12:44 PM IST

മലയാളം ടെലിവിഷൻ ചരിത്രത്തിൽ സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി ആരംഭിച്ച ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്റർ കാഴ്ച്ചവിസ്മയകൾ സമ്മാനിച്ച് 950 എപ്പിസോഡുകൾ പിന്നിട്ട് ചരിത്ര വിജയം നേടി മുന്നേറുന്നു. സ്നേക്ക് മാസ്റ്ററിന്റെ ഓരോ ഏപ്പിസോഡും റിയൽ ടൈം സ്റ്റോറികളുമായാണ് എത്തിയിരുന്നത്.

പാമ്പുകളുടെ ജീവിത രീതിയും, മനുഷ്യർക്കുള്ള അപകട സാദ്ധ്യതകളും മുൻകരുതലുകളും മനസിലാക്കിത്തരുന്ന ഈ പരിസ്ഥിതി സൗഹാർദ പരിപാടി കൗമുദിടിവിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന് വേണ്ടി വാവ സുരേഷ് അവതാരകനായ സ്നേക്ക് മാസ്റ്ററിന്റെ ഏഴ് ഏപ്പിസോഡുകളാണ് നിർണായക തെളിവായി കോടതി സ്വീകരിച്ചത്.


ടെലിവിഷൻ കാഴ്ചകൾക്ക് സാഹസികതയുടെ പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ
കാഴ്ച്ച വിസ്മയങ്ങൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങളിലേക്ക്, പ്രിയ പ്രേക്ഷകർക്ക് നന്ദി.തൊള്ളായിരത്തി അമ്പതാം എപ്പിസോഡിൽ വാവ സുരേഷ് പ്രിയ പ്രേക്ഷകർക്കായി ഒരു ഉടലും,രണ്ട് തലയും ഉള്ള അപൂർവ്വയിനം പാമ്പിനെ പരിചയപ്പെടുത്തുന്നു,കാണുക ചരിത്രത്തിലേക്കുള്ള ചവിട്ടുപടിയായി സ്നേക്ക് മാസ്റ്ററിന്റെ 950 മത്തെ എപ്പിസോഡ്...