സപ്തദിന  ക്യാമ്പ്

Friday 09 February 2024 9:59 PM IST

പെരിന്തൽമണ്ണ: നഗരസഭയിൽ ഭിന്നശേഷിക്കാരും അരയ്ക്കു താഴെ തളർന്നവർക്കുമായി ഫെബ്രുവരി 10 മുതൽ 16 വരെ സംഘടിപ്പിക്കുന്ന സാന്ത്വനം ക്യാമ്പിന്റെ സംഘാടക സമിതി ഓഫിസ് ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സീനത്ത്, സന്തോഷ് കുമാർ, ക്യാമ്പ് ഡയറക്ടർ സലിം കിഴിശ്ശേരി, ജെ.എച്ച്.ഐ രാജീവൻ എന്നിവർ പങ്കെടുത്തു. സഖാവ് സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ക്യാമ്പ് ഫെബ്രുവരി 10 ന് പി.വി അൻവർ എം.എൽ.എയും ഫെബ്രുവരി 16ന് കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹമാൻ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നജീബ് കാന്തപുരം എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, എ.വിജയരാഘവൻ, പാലോളി മുഹമ്മദ് കുട്ടി, എളമരം കരീം എം.പി തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.