പി.എസ്.സി പ്രമാണപരിശോധന

Saturday 10 February 2024 12:00 AM IST

കേരള നിയമസഭ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2(മലയാളം)- ഒന്നാം എൻ.സി.എ പട്ടികജാതി
(കാറ്റഗറി നമ്പർ 172/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് 12ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ജി.ആർ.2 സി വിഭാഗത്തിൽ പ്രമാണപരിശോധന നടത്തും. സംശയനിവാരണത്തിനായി ജി.ആർ.2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ എൻജിനിയറിംഗ്) (കാറ്റഗറി
നമ്പർ 727/2021) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 13ന് പി.എസ്.സി
ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം (0471
2546441).


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രോസ്‌തോഡോണ്ടിക്‌സ് (കാറ്റഗറി നമ്പർ
94/2022) തസ്തികയിലേക്ക് 13ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന
ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്
പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) (കാറ്റഗറി നമ്പർ 745/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ
പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 13ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ.9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് (ഗവ.
പോളിടെക്‌നിക്കുകൾ) (കാറ്റഗറി നമ്പർ 64/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ
ന്യൂനത പരിഹരിക്കേണ്ടവർക്ക് 14ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).

ഒ.എം.ആർ പരീക്ഷ

കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 296/2023)
തസ്തികയിലേക്ക് 16ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളാ​യ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്ക് ​മെ​യി​ന്റ​ന​ൻ​സ്,​ ​വെ​ബ് ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ്,​ ​ഡി.​സി.​എ,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ടെ​സ്റ്റിം​ഗ് ​എ​ന്നി​വ​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ 0471​-​ 2337450,​ 8590605271

ലോ​ഞ്ച് ​പാ​ഡ് ​സം​രം​ഭ​ക​ത്വ​ ​വ​ർ​ക്ക്‌​ഷോ​പ്പ്


തി​രു​വ​ന​ന്ത​പു​രം​:​ ​സം​രം​ഭം​ ​തു​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​വ​ർ​ക്ക്ഷോ​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 19​ ​മു​ത​ൽ​ 23​ ​വ​രെ​ ​താ​വ​ക്ക​ര​യി​ലു​ള്ള​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ്റ്റു​ഡ​ന്റ് ​അ​മി​നി​റ്റീ​സ് ​സെ​ന്റ​റി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​പു​തി​യ​ ​സം​രം​ഭ​ക​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ ​ബി​സി​ന​സി​ന്റെ​ ​നി​യ​മ​വ​ശ​ങ്ങ​ൾ,​ ​ഐ​ഡി​യ​ ​ജ​ന​റേ​ഷ​ൻ,​ ​പ്രോ​ജ​ക്ട് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം,​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ,​ ​ജി.​എ​സ്.​ടി,​ ​സം​രം​ഭം​ ​തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ​ ​ലൈ​സ​ൻ​സു​ക​ൾ,​ ​വി​ജ​യി​ച്ച​ ​സം​രം​ഭ​ക​ന്റെ​ ​അ​നു​ഭ​വം​ ​പ​ങ്കി​ട​ൽ,​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​സെ​ഷ​നു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​h​t​t​p​:​/​/​k​i​e​d.​i​n​f​o​/​t​r​a​i​n​i​n​g​-​c​a​l​e​n​d​e​r​ ​സ​ന്ദ​ർ​ശി​ച്ച് 16​ന് ​മു​മ്പ് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ 35​പേ​ർ​ ​മാ​ത്രം​ ​ഫീ​സ​ട​ച്ചാ​ൽ​ ​മ​തി.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0484​ 2532890​/​ 2550322​/9633050143.

Advertisement
Advertisement