താമരശ്ശേരി ചുരത്തിൽ കുരിശിന്റെ വഴി 16ന്

Saturday 10 February 2024 12:22 AM IST

കോഴിക്കോട്: വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്‌ചകളിലും അടിവാരത്ത് നിന്നാരംഭിക്കുന്ന കുരിശിന്റെ വഴിക്ക് 16ന് തുടക്കമാകും. രാവിലെ ഒമ്പതിന് ഫാ. സിബി പുളിക്കൽ സി.എം.ഐ വചനസന്ദേശം നൽകും. തുടർന്ന് സെമിനാരി വിദ്യാർത്ഥികൾ നയിക്കുന്ന കുരിശിന്റെ വഴി 2.30ന് മൗണ്ട് സീനായ്, ലക്കിടിയിൽ എത്തിച്ചേരും. 23 ന് രാവിലെ ഫാ. അനൂപ് മാവറ സി.എം.ഐ. കോഴിക്കോട് രൂപത വചനസന്ദേശം നൽകും. തുടർന്ന് ഇടവകകൾ നയിക്കുന്ന കുരിശിന്റെ വഴി 2. 30ന് മൗണ്ട് സീനായ് ലക്കിടിയിൽ എത്തിച്ചേരും.

മാർച്ച് ഒന്നിന് ഭക്തസംഘടനകൾ നയിക്കുന്ന കുരിശ്ശിന്റെ വഴി വെരി. റവ. ഫാ. ജോസി താമരശ്ശേരി സി.എം.ഐ വികാർ ജനറൽ വചനസന്ദേശം നൽകും. എട്ടിന് ഫാ. അൻവിൻ മണ്ണൂർ സി.എം.ഐ. വചനസന്ദേശം നൽകും. 15 ന് ഫാ തോമസ് കുറ്റിയാനിയിൽ സി.എം.ഐ വചനസന്ദേശം നൽകും. 22 ന് ഫാ. അലോഷ്യസ് കുളങ്ങര, വികാർ പള്ളിക്കുന്ന് വചനസന്ദേശം നൽകും. 29ന് ദുഖവെള്ളി ദിനത്തിൽ മുൻ എം.എൽ.എ റോസക്കുട്ടി സന്ദേശം നൽകും.വെരി റവ. ഫാ. മാത്യു മണിയമ്പ്രായിൽ സി.എം.ഐ. വികർ പ്രൊവിൻഷ്യൽ ദുഃഖവെള്ളി സന്ദേശം നൽകും. 10.30 ന് യേശുവും പടയാളികളും മറിയവും ഭക്തസ്‌തീകളും വേഷമണിഞ്ഞ് കുരിശിന്റെ വഴിക്ക് മുന്നിൽ നീങ്ങും. ഉച്ചയ്ക്ക് 1.30 തിന് വെരി. റവ ഫാ മാത്യു നായ്ക്കംപറമ്പിൽ വി.സി, ഡി‌വൈൻ റിട്രീറ്റ് സെന്റർ ചാലക്കുടി സമാപനസന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ ഫാ. തോമസ് തുണ്ടത്തിൽ സി.എം.എ,ജോസഫ് അഗസ്റ്റിൻ കീപ്പുറം, പാലാ, ജോബി ഇലഞ്ഞിക്കൽ കോഴിക്കോട്, മാജു പി.എഫ്, കോഴിക്കോട് തോമസ് ജോസഫ് കോഴിക്കോട് എന്നിവർ പങ്കെടുത്തു.