എച്ച്. വെങ്കിടാചലം ടാറ്റ ഇൻഷ്വറൻസ് സി.ഇ.ഒ
Saturday 10 February 2024 12:33 AM IST
മുംബൈ: ടാറ്റ എ.ഐ.എ ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെസി.ഇഒയും മാനേജിംഗ് ഡയറക്ടറുമായി എച്ച്. വെങ്കിടാചലത്തിനെ നിയമിച്ചു. ലൈഫ് ഇൻഷ്വറൻസ്, അസറ്റ് മാനേജ്‌മെന്റ്, കസ്റ്റോഡിയൽ സേവനം തുടങ്ങിയ മേഖലകളിൽ 27 വർഷത്തെ അനുഭവസമ്പത്തുണ്ട്. വെങ്കിടാചലം 2016ൽ പ്രസിഡന്റും ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസറുമായാണ് ടാറ്റ എഐഎക്ക് ഒപ്പം ചേർന്നത്. മാർക്കറ്റിംഗ്, സ്ട്രാറ്റജി അനലിറ്റിക്‌സ്, ഡിജിറ്റൽ ബിസിനസ് മേഖലകളിൽ നിരവധി പദ്ധതികൾക്ക് വെങ്കിടാചലം നേതൃത്വം നൽകിയിട്ടുണ്ട്.