കല്ലുംകുന്നിൽ നഗര ആരോഗ്യ കേന്ദ്രം
Saturday 10 February 2024 1:06 AM IST
പരവൂർ: നഗരസഭയുടെ നേതൃത്വത്തിൽ കല്ലുംകുന്ന് വാർഡിൽ നഗരാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങി. 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം ആരംഭിച്ചത്. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും. ഉച്ചയ്ക്ക് രണ്ടുമുതൽ ഏഴുവരെയാണ് പ്രവർത്തനസമയം. നഗരസഭാദ്ധ്യക്ഷ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ എ.മിനി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ശ്രീലാൽ, വി.അംബിക, എസ്.ഗീത, കൗൺ സിലർ ആർ.എസ്.സുധീർകുമാർ, അഡ്വ.രാജേന്ദ്രപ്രസാദ്, മുനിസിപ്പൽ സെക്രട്ടറി അബ്ദുൾ അസിം, ഡോ.സ്മിത, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. രണ്ടാമത്തെ വെൽനസ് സെന്റർ തെക്കുഭാഗത്ത് 16ന് പ്രവർത്തനം തുടങ്ങും.