വനം വകുപ്പ് 25 വർഷം പിറകിൽ: കെ.സുരേന്ദ്രൻ
Sunday 11 February 2024 12:29 AM IST
ആലപ്പുഴ : വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആലപ്പുഴ പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ആനയ്‌ക്കെത്ര കാലുണ്ടെന്ന് പോലും അറിയാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. വനംവകുപ്പ് 25വർഷം പിറകിലാണ് സഞ്ചരിക്കുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് മാനന്തവാടിയിലുണ്ടായത്.
ഭാരത് അരിക്കെതിരായ മന്ത്രിമാരുടെ പരാമർശങ്ങൾ ജനങ്ങളെ അപമാനിക്കുന്നതാണ്. എൽ.ഡി.എഫ്- യു.ഡി.എഫ് നാടകമാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഖ്യമന്ത്രി മകളെ രക്ഷിക്കാൻ നികുതിപ്പണം എടുത്ത് കോടതിയിൽ പോകുന്നു. മാസപ്പടി കേസ് മുക്കാൻ ശ്രമിക്കുന്നത് വി.ഡി.സതീശനാണ്. കിഫ്ബിയുടെ പേരിൽ തോമസ് ഐസക്ക് കേരളത്തെ കൊള്ളയടിച്ചു.